ഡബ്ലിൻ: അയർലൻഡിൽ ഐസിനെ തുടർന്നുള്ള യെല്ലോ വാണിംഗ് തുടരുന്നു. ഇന്ന് രാവിലെ 10 മണിവരെയാണ് രാജ്യവ്യാപകമായി മുന്നറിയിപ്പ്. ഇന്ന് അന്തരീക്ഷ താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴും.
കോർക്ക്, കെറി എന്നീ കൗണ്ടികളിൽ ഉച്ചയ്ക്ക് 12 മണി മുതൽ മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ആണ്. ഇത് അർദ്ധരാത്രി 12 മണിവരെ തുടരും. അതിശക്തമായ മഴയാണ് ഇരു കൗണ്ടികളിലും പ്രവചിച്ചിരിക്കുന്നത്. മഴയെ തുടർന്ന് പ്രളയ സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
Discussion about this post

