ഡബ്ലിൻ: സിൻ ഫെയ്ൻ എംഇപിമാർക്കെതിരെ രൂക്ഷ വിമർശനവുമായി നീൽ റിച്ച്മണ്ട്. യുക്രെയ്നെ ഇഎംപിമാർ ഒറ്റപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിൽ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യുക്രെയ്നിനായി 90 ബില്യൺ രൂപയാണ് വായ്പയായി നൽകാൻ ഉദ്ദേശിക്കുന്നത്. എന്നാൽ സഭയിൽ ഈ തീരുമാനത്തെ എതിർത്ത് സിൻ ഫെയ്ൻ എംഇപിമാർ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് മന്ത്രി രംഗത്ത് എത്തിയത്. വായ്പയിൽ 30 ബില്യൺ യൂറോയുടെ സാമ്പത്തിക സഹായവും 60 ബില്യൺ യൂറോയുടെ സൈനിക ഉപകരണങ്ങൾക്കായുള്ള സഹായവും ഉൾപ്പെടുന്നു.
Discussion about this post

