ഡബ്ലിൻ: ബോർഡ് ബിയയുമായുള്ള പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി ഐറിഷ് ഫാർമേഴ്സ് അസോസിയേഷൻ. വെള്ളിയാഴ്ചത്തെ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ഐഎഫ്എയുടെ പ്രതികരണം. പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിൽ അതിയായ ദു:ഖമുണ്ടെന്നും ഐഎഫ്എ പ്രസ്താവനയിൽ അറിയിച്ചു.
വെള്ളിയാഴ്ച കൃഷിമന്ത്രി മാർട്ടിൻ ഹെയ്ഡനുമായിട്ടാണ് അസോസിയേഷൻ അംഗങ്ങൾ ചർച്ച നടത്തിയത്. ബോർഡ് ബിയ ചെയർമാൻ ലാറി മുറിൻ രാജിവയ്ക്കണം എന്നാണ് ഐഎഫ്എയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ മാസം അസോസിയേഷനിലെ കർഷകർ ട്രാക്ടറുകൾ അണിനിരത്തി സമരം ചെയ്തിരുന്നു.
Discussion about this post

