ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ തിരക്ക് രൂക്ഷമാകുന്നു. പ്രധാന ജയിലുകളിൽ ഒന്നായ ക്ലോവർഹിൽ പ്രിസണിൽ സ്ഥിതിഗതികൾ സങ്കീർണമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവിടെ അന്തേവാസികൾക്കായി മൂന്ന് കിടക്കകൾ മാത്രമാണ് ബാക്കിയുള്ളത്.
ഐറിഷ് പ്രിസൺ സർവ്വീസ് ഡയറക്ടർ ജനറലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. 125 ശതമാനം ശേഷിയിലാണ് ക്ലോവർഹിൽ പ്രിസൺ ഇപ്പോഴുള്ളത്. ഇവിടെ ഒരു സെൽ മാത്രമാണ് ഒഴിവുള്ളത്. ഇവിടെയാണ് മൂന്ന് കിടക്കകൾ. രാജ്യത്തെ ആറ് ജയിലുകൾ 123 മുതൽ 154 ശതമാനം വരെ ശേഷിയിൽ പ്രവർത്തിക്കുകയാണ്.
Discussion about this post

