ഡൊണഗൽ: സമരത്തിൽ നിന്നും പിന്മാറി നാസ് ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ. വെള്ളിയാഴ്ചത്തെ ചർച്ചയിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. നാസ് ജനറൽ ആശുപത്രിയിലെ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനിലെ അംഗങ്ങളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി 8 മണി മുതൽ വർക്ക് ടു റൂൾ രീതിയിൽ പ്രതിഷേധിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതേ തുടർന്ന് മാനേജ്മെന്റ് ചർച്ചയ്ക്ക് തയ്യാറാകുകയായിരുന്നു.
Discussion about this post

