Author: sreejithakvijayan

ഡബ്ലിൻ: ഈ വേനൽ അവധിക്കാലത്ത് പ്രധാന അവധിക്കാല ഹോട്ട്‌സ്‌പോട്ട് റൂട്ടുകളിലേക്കുള്ള സർവ്വീസ് റദ്ദാക്കി റയാൻ എയർ. രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സർവ്വീസുകളാണ് വെട്ടിക്കുറച്ചത്. ഏപ്രിലോടെ ഇവിടങ്ങളിലേക്കുള്ള സർവ്വീസുകൾ നിലയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. ഡബ്ലിൻ-പലംഗ സർവ്വീസ്, ബെൽഫാസ്റ്റ് കൗനാസ് സർവ്വീസ് എന്നിവയാണ് റയാൻ എയർ അവസാനിപ്പിക്കുന്നത്. 18 കിലോമീറ്റർ വിസ്തൃതിയുള്ള ആകർഷകമായ ഒരു തീരദേശ പട്ടണമാണ് പലംഗ. ലിത്വാനിയയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് കൗനാസ്.

Read More

ഡബ്ലിൻ: ബാലിമണിൽ കൗമാരക്കാരന് പരിക്കേൽക്കാനിടയായ വെടിവയ്പ്പിൽ വിവരങ്ങൾക്കായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസിന്റെ സംശയം. ഞായറാഴ്ച ഉച്ചയ്ക്ക് 12.35 ഓടെ ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. ഈ സമയം ഇതുവഴി കടന്ന് പോയവർ എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഇതുവഴി ഈ സമയം കടന്ന് പോയ വാഹനയാത്രികർ വാഹനങ്ങളുടെ ഡാഷ് ബോർഡ് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഈ വാരം അസ്ഥിരകാലാവസ്ഥ തുടരുമെന്ന് മെറ്റ് ഓഫീസ്. മഴയും മഞ്ഞ് വീഴ്ചയും ഈ വാരം ഒരുപോലെ അനുഭവപ്പെടും. അതേസമയം ബുധനാഴ്ച മുതൽ പകൽ നേരങ്ങളിൽ വരണ്ടകാലാവസ്ഥ അനുഭവപ്പെടും. വൈകുന്നേരങ്ങളിൽ ആയിരിക്കും മഴയും മഞ്ഞ് വീഴ്ചയും. വരും ദിവസങ്ങളിൽ രണ്ട് ഡിഗ്രി സെൽഷ്യസ് ആയിരിക്കും പകൽ നേരങ്ങളിൽ അനുഭവപ്പെടുന്ന പരമാവധി താപനില. ഇന്ന് പകൽ നേരങ്ങളിൽ ചൂട് അൽപ്പം കൂടുതൽ ആയിരിക്കും. വൈകീട്ടോടെ മഴ അനുഭവപ്പെടും.

Read More

ബെൽഫാസ്റ്റ്: വാഹനാപകടത്തെ തുടർന്ന് വെസ്റ്റ് ലിങ്ക് അടച്ചിട്ടു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് യാത്രയ്ക്കായി മറ്റ് റൂട്ടുകൾ തിരഞ്ഞെടുക്കാൻ അധികൃതർ നിർദ്ദേശം നൽകി. രാത്രി 8.20 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. ഡിവിസ് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഇതിന് പിന്നാലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുക ആയിരുന്നു. ഇതേ തുടർന്നാണ് റോഡിന്റെ ഇരു ഭാഗങ്ങളും അടച്ചിട്ടത്. അതേസമയം വിവരം ലഭിച്ചതിന് തൊട്ട് പിന്നാലെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി വഴിയിലെ തടസ്സങ്ങൾ നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ബുധനാഴ്ച യുവതിയുടെ മൃതദേഹം സംസ്‌കരിക്കുമെന്ന് കുടുംബം അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവതിയ്ക്ക് ജീവൻ നഷ്ടമായത്. 30 കാരിയായ ഐനെ ഒ റീലിയാണ് മരിച്ചത്. പല്ലസ്ഗ്രീൻ സ്വദേശിനിയാണ് റീലി. പോസ്റ്റ്‌മോർട്ടം പൂർത്തിയായ ശേഷം റീലിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാര ചടങ്ങുകൾക്കായി ഇന്ന് മൃതദഹം വീട്ടിൽ എത്തിയ്ക്കും. ബുധനാഴ്ച സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിലെ പ്രാർത്ഥനകൾക്ക് ശേഷം മൃതദേഹം സെന്റ് കൊളംബ സെമിത്തേരിയിൽ സംസ്‌കരിക്കും.

Read More

മൊണാഘൻ: നായ്ക്കളുടെ ആക്രമണത്തിൽ ആടുകളെ നഷ്ടമാകുന്നവർക്ക് സർക്കാർ കൂടുതൽ പിന്തുണ നൽകണമെന്ന് ആവശ്യം. മൊണാഘൻ കൗണ്ടിയിലെ കർഷക കുടുംബമാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാല് തവണയാണ് ഇവരുടെ ആടുകൾക്ക് നേരെ നായ്ക്കളുടെ ആക്രമണം ഉണ്ടായത്. മൊണാഘൻ സ്വദേശികളായ ഈമോണിൻ, നിയാം മോനഹൻ എന്നിവരാണ് സർക്കാർ കൂടുതൽ പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ സാമ്പത്തികവും മാനസികവുമായ പിന്തുണ ഉണ്ടായിരിക്കണമെന്നും ഇവർ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: കഴിഞ്ഞ രണ്ട് വർഷത്തിനിടെ അയർലൻഡിലേക്കുള്ള വിസ നിഷേധിക്കപ്പെട്ടത് 63,000 പേർക്ക്. നീതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 3,21,000 വിസകൾ നീതി മന്ത്രാലയം അനുവദിച്ചു. 2024 ലും 2025 ലും ഉള്ള കണക്കുകളാണ് നീതി മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 72,137 ഇന്ത്യക്കാർ വിസയ്ക്കായി അപേക്ഷിച്ചു. ഇതിൽ 92.4 ശതമാനം അപേക്ഷകളിലും വിസ അനുവദിച്ചിട്ടുണ്ട്. ബുറുണ്ടിയിൽ നിന്നുള്ള 136 അപേക്ഷകൾ നീതി മന്ത്രാലയത്തിന് ലഭിച്ചു. ഇതിൽ 8.1 ശതമാനം പേർക്ക് വിസ അനുവദിച്ചു.

Read More

ഡബ്ലിൻ: ഇൻഷൂറൻസ് ഇല്ലത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം പോലീസ് പിടിച്ചെടുത്തത് 19,000 ത്തിലധികം വാഹനങ്ങൾ. മോട്ടോർ ഇൻഷൂറേഴ്‌സ് ബ്യൂറോ ഓഫ് അയർലൻഡാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ വർഷം ഇൻഷൂറൻസ് ഇല്ലാത്തതിനെ തുടർന്ന് 19,673 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഐറിഷ് മോട്ടോർ ഇൻഷൂറൻസ് ഡാറ്റാബേസിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ. പുതിയ ഇൻഷുറൻസ് ഡാറ്റാബേസ് ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ആദ്യ രണ്ട് വർഷങ്ങളിൽ ഇൻഷുറൻസ് ഇല്ലാതെ ഓടിച്ചതിന് ഗാർഡായി ആകെ 38,546 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കാറും ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച യുവതിയുടെ പേര് വിവരങ്ങൾ പുറത്ത്. 23 വയസ്സുള്ള ക്ലൗഡിയ ജാസ്‌കി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ന്യൂടൗണാബ്ബിയിൽ ആയിരുന്നു അപകടം ഉണ്ടായത്. ബെൽഫാസ്റ്റ് വിമാനത്താവളത്തിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന ബസും 23 കാരി സഞ്ചരിച്ച കാറും ആയിരുന്നു കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സംഭവത്തിൽ സാരമായി പരിക്കേറ്റ ക്ലൗഡിയ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഡബ്ലിൻ: കാലാവസ്ഥാ പ്രവചനത്തിലെ പിഴവിൽ മെറ്റ് ഐറാന് വിമർശനം. കഴിഞ്ഞ വർഷം നൂറ് കണക്കിന് പരാതികളാണ് കാലാവസ്ഥാ പ്രവചനത്തിലെ വീഴ്ചയിൽ മെറ്റ് ഐറാന് ലഭിച്ചിരിക്കുന്നത്. ഇയോവിൻ ചുഴലിക്കാറ്റ്, മഞ്ഞ് വീഴ്ച തുടങ്ങിയ സമയങ്ങളിൽ പരാതികളുടെ എണ്ണം വർധിച്ചിട്ടുണ്ട്., സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായത്. കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെടുത്തി വംശീയ വിദ്വേഷ പോസ്റ്റുകൾ ഉൾപ്പെടെ ആളുകൾ പ്രചരിപ്പിച്ചിട്ടുണ്ട്. അതേസമയം ലഭിച്ച പരാതികൾ ഗൗരവമേറിയവ അല്ലെന്നാണ് മെറ്റ് ഐറാന്റെ വിശദീകരണം.

Read More