ഡബ്ലിൻ: ഫിംഗ്ലാസിൽ ഇന്നലെ രാത്രി ലഭിച്ചത് അതിശക്തമായ മഴ. മെല്ലോസ് റോഡിൽ രാത്രിയിൽ 46 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരു മണിക്കൂറിൽ 9.6 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ മഴയിൽ പ്രദേശത്തെ ജലസ്രോതസ്സുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതേ തുടർന്നാണ് പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ഡബ്ലിനിൽ മുഴുവനായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post

