ഡബ്ലിൻ: പ്രണയ ദിനത്തിൽ പ്രണയിനിയ്ക്ക് ചോക്ലേറ്റ് വാങ്ങി നൽകുന്നവർക്ക് ചിലവേറും. അയർലൻഡിൽ കഴിഞ്ഞ ഒരു മാസം കൊണ്ട് ചോക്ലേറ്റ് വിലയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ 10.1 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്.
ഡിസംബറിൽ ഒരു ബോക്സ് ചോക്ലേറ്റിന് 10 യൂറോ ആയിരുന്നു ചിലവ്. എന്നാൽ 11 യൂറോ ആണ് ഇപ്പോഴത്തെ വില. 2020 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ചോക്ലേറ്റ് വിലയിൽ 44 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നു. പൂക്കളുടെ വിലയിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്.
Discussion about this post

