ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ശുചിമുറിയിൽ കുടുങ്ങിപ്പോയ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. 21,000 യൂറോ നഷ്ടപരിഹാരമായി നൽകാനാണ് ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയോട് ഇൻജുറീസ് ബോർഡ് അസസ്മെന്റ് ഉത്തരവിട്ടിരിക്കുന്നത്. കിൽഡെയർ സ്വദേശികളായ ഒവെൻ നോളനും കുടുംബത്തിനും ആയിരുന്നു ഡബ്ലിൻ വിമാനത്താവളത്തിൽവച്ച് ദുരനുഭവം നേരിട്ടത്.
2022 മെയ് 30 ന് ആയിരുന്നു സംഭവം. അവധിക്കാലം ആഘോഷിക്കുന്നതിനായി സ്പെയിനിലേക്ക് പോകുകയായിരുന്നു നോളനും കുടുംബവും. ഇതിനിടെയായിരുന്നു സംഭവം. നോളൻ മക്കളായ ഐയിബ്, ഹ്യൂ, മാക്സ് എന്നിവരാണ് ശുചിമുറിയിൽ കുടുങ്ങിയത്. ഏകദേശം 50 മിനിറ്റോളം ഇവർക്ക് ഇതേ തുടർന്ന് നഷ്ടമായി. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് ഇവരെ രക്ഷിച്ചത്.
Discussion about this post

