ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ വ്യാപക പരിശോധനയുമായി പോലീസ്. 40 ഓളം പേരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയായിരുന്നു പോലീസിന്റെ പരിശോധന. കുടുംബത്തോടൊപ്പം താമസിക്കുന്ന ചിലരെ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. 38 അഭയാർത്ഥികളുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇവരിൽ പുരുഷന്മാരെ ക്ലോവർഹിൽ പ്രിസണിൽ പാർപ്പിച്ചിട്ടുണ്ട്. ദോച്ചാസ് വിമൺസ് പ്രിസണിലാണ് സ്ത്രീകളെ പാർപ്പിച്ചിരിക്കുന്നത്.
Discussion about this post

