ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ദുരിതത്തിലായത് മലയാളികൾ ഉൾപ്പെടെ. നോർത്ത് ഡബ്ലിനിൽ നിരവധി പേരുടെ വീടുകളിലാണ് മഴയെ തുടർന്ന് വെള്ളം കയറിയത്. ഇതേ തുടർന്ന് അന്തേവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. നിരവധി വീടുകളിൽ വൈദ്യുതി മുടങ്ങി. ജല വിതരണവും തടസ്സപ്പെട്ടു.
ദി മെയ്ൻ അപ്പാർട്ട്മെന്റിൽ വെള്ളം കയറി. ഇതേ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന മലയാളികളെ ഉൾപ്പെടെ മാറ്റിപ്പാർപ്പിച്ചു. അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ ഗ്രൗണ്ട് ലെവൽ പാർക്കിംഗ് ഏരിയയിൽ വെള്ളം കയറി.
Discussion about this post

