Author: sreejithakvijayan

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ മരണം. 60 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ടു മൈൽ ഇന്നിന് സമീപമുള്ള എൻ25 മിഡിൽട്ടൺ റോഡിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. സ്ത്രീ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ സ്ത്രീ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന് സാരമായി പരിക്കേറ്റിട്ടുണ്ട്.

Read More

ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ക്വാഗ്ഗ ചിപ്പിയുടെ സാന്നിദ്ധ്യം. ഇതിന് പിന്നാലെ കൃഷി- പരിസ്ഥിതിവകുപ്പ് മന്ത്രി ആൻഡ്രൂ മുയർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ശുദ്ധജലത്തിൽ ജീവിക്കുന്ന അധിനിവേശം നടത്തുന്ന ഇനത്തിൽപ്പെട്ട ജീവിവർഗ്ഗമാണ് ക്വാഗ്ഗ മുത്തുച്ചിപ്പി. ഇത് പരിസ്ഥിതിയ്ക്ക് ഭീഷണിയാണ്. കൗണ്ടി ഫെർമനാഗിലെ ലോവർ ലോഫ് ഏണിലാണ് ക്വാഗ്ഗ മുത്തുച്ചിപ്പിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ ജലസ്രോതസ്സുകളിൽ ഇവയുടെ സാന്നിദ്ധ്യം ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി പരിശോധന തുടരുകയാണ്. കിഴക്കൻ യൂറോപ്പിൽ നിന്നാണ് ക്വാഗ്ഗ മുത്തുച്ചിപ്പികൾ ഉത്ഭവിക്കുന്നത്. അതിവേഗത്തിൽ ഇവയ്ക്ക് വെള്ളത്തിൽ പടരാൻ കഴിയും.

Read More

ഡെറി: കൗണ്ടി ഡെറിയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ പൊതുജനസഹായം തേടി പോലീസ്. തിരിച്ചറിയാൻ പാകത്തിലുള്ള ഒരു രേഖയും മൃതദേഹത്തിന്റെ പക്കൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു. ഞായറാഴ്ച മാഗരഫെൽറ്റിലെ ഡയമണ്ട് മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച വ്യക്തിയ്ക്ക് ഏകദേശം 20 വയസ്സ് പ്രായം തോന്നിയ്ക്കും. കറുത്ത നിറത്തിലുള്ള മുടിയാണ് യുവാവിന്റേത്. ചെറുതായി വെട്ടിയൊതുക്കിയ താടിയും ഉണ്ട്. ഇടത് കാതിൽ മൂന്ന് കമ്മലുകൾ ധരിച്ചിട്ടുണ്ട്. നേവി ബ്ലൂ നിറത്തിലുള്ള ടി ഷർട്ടാണ് യുവാവ് ധരിച്ചിട്ടുള്ളത്. കടും നിറത്തിലുള്ള ജോഗിംഗ് പാന്റ്‌സും അഡിഡാസിന്റെ ഷൂസുകളും ധരിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കക്ഷാമം രൂക്ഷമായി തന്നെ തുടരുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തുടനീളം 530 പേരാണ് കിടക്കകൾ ലഭിക്കാതെ ബുദ്ധിമുട്ട് നേരിടുന്നത്. നിലവിൽ ഇവർക്ക് ട്രോളികളിൽ കിടത്തിയാണ് ചികിത്സ നൽകുന്നത്. 530 പേരിൽ 387 രോഗികൾ അത്യാഹിത വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. മറ്റ് വാർഡുകളിൽ 143 രോഗികളും ചികിത്സയിൽ കഴിയുന്നുണ്ട്. ലിമെറിക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവിടെ 63 പേർക്ക് കിടക്കകൾ ലഭ്യമായിട്ടില്ല. ഇതിൽ 29 പേർ അത്യാഹിത വിഭാഗത്തിലും 34 പേർ മറ്റ് വിഭാഗങ്ങളിലും ചികിത്സയിൽ കഴിയുന്നു. കോർക്ക് യൂണിവേഴ്‌സിറ്റിയിൽ 53 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാത്തത്.

Read More

ഡബ്ലിൻ: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ രണ്ട് കൗണ്ടികളിലെ മുന്നറിയിപ്പിൽ മാറ്റം. മഴ കനക്കുമെന്നതിനാൽ യെല്ലോ വാണിംഗ് മാറ്റി ഓറഞ്ച് വാണിംഗ് ആക്കി. കോർക്ക് , കെറി എന്നിവിടങ്ങളിലാണ് ഓറഞ്ച് വാണിംഗ്. ഇന്ന് വൈകീട്ടും നാളെയും പടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. കോർക്ക്, കെറി, ലിമെറിക്ക്, ക്ലെയർ, ഡൊണഗൽ, കൊണാച്ച് എന്നിവിടങ്ങളിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് സ്റ്റാറ്റസ് യെല്ലോ അലേർട്ട് നിലവിൽ വരും. നാളെ അർദ്ധരാത്രി വരെ ഇത് നിലനിൽക്കും. നാളെ പുലർച്ചെ 3 മണി മുതൽ വൈകുന്നേരം 6 മണി വരെ കോർക്കിലും കെറിയിലും ഓറഞ്ച് വാണിംഗ് ആയിരിക്കും.

Read More

അർമാഗ്: കൗണ്ടി അർമാഗിൽ വയോധികനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. വയോധികനെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണം ആണ് ഉണ്ടായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രാത്രി 7.35 ഓടെയായിരുന്നു സംഭവം. അർമാഗിലെ കീഡിയിൽ ആയിലെ വീട്ടിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. മുഖം മൂടി ധരിച്ച് എത്തിയ സംഘം 70 വയസ്സ് പ്രായമുള്ള വ്യക്തിയെ അടിച്ച് വീഴ്ത്തി തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതിസാഹസികമായി ഇയാൾ ഇവരുടെ പക്കൽ നിന്നും രക്ഷപ്പെട്ടു. വീട് അക്രമികൾ കൊള്ളയടിച്ചെന്നാണ് വയോധികന്റെ മൊഴി.

Read More

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ കൗമാരക്കാരന് പരിക്ക്. ലിസിവിജീനിലെ എൻ22 ൽ ആയിരുന്നു സംഭവം. ഇരു ചക്രവാഹനവും മൂന്ന് കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തിലായിരുന്നു കൗമാരക്കാരൻ സഞ്ചരിച്ചിരുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ കൗമാരക്കാരനെ എയർ ആംബുലൻസിൽ കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മറ്റ് പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കാറുകൾ കത്തിച്ച സംഭവത്തിൽ അറസ്റ്റ്. 30 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഡബ്ലിൻ 8 ൽ  നിർത്തിയിട്ടിരുന്ന കാറുകൾക്ക് ആയിരുന്നു യുവാവ് തീയിട്ടത്. അഞ്ച് കാറുകൾ കത്തിനശിച്ചു. സൗത്ത് സർക്കുലർ റോഡിലെ വീടുകൾക്ക് പുറത്ത് നിർത്തിയിട്ടിരുന്ന കാറിന് നേരെ ആയിരുന്നു ആക്രമണം. സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

ഡബ്ലിൻ: അയർലൻഡിന് വീണ്ടും യൂറോ മില്യൺ ജാക്ക്‌പോട്ട് നേട്ടം. 17 മില്യൺ യൂറോയുടെ സമ്മാനമാണ് ഐറിഷ് പൗരന് ലഭിച്ചത്. ഇക്കാര്യം നാഷണൽ ലോട്ടറി സ്ഥിരീകരിച്ചു. വെള്ളിയാഴ്ചത്തെ നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചത്. 7 , 25 , 30 , 37 , 41 എന്നതായിരുന്നു സമ്മാനാർഹം ആയ ടിക്കറ്റ്. 5 ഉം 11 ഉം ആയിരുന്നു ലക്കി സ്റ്റാറുകൾ. അതേസമയം ആർക്കാണ് സമ്മാനം ലഭിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. അതിനാൽ ടിക്കറ്റ് എടുത്തവരോട് നമ്പറുകൾ പരിശോധിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.

Read More

ഡബ്ലിൻ: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമായതോടെ ലഹരിയ്‌ക്കെതിരെ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ്. നിലവിൽ വിപണിയിൽ സജീവമായ എംഡിഎഎംഎയ്‌ക്കെതിരെയാണ് എച്ച്എസ്ഇ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വളരെ ശക്തമായ ഈ മരുന്ന് ഉപയോഗിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് എച്ച്എസ്ഇ വ്യക്തമാക്കി. സാധാരണ എംഡിഎംഎയെക്കാൾ ഉയർന്ന ആസക്തിപ്രധാനം ചെയ്യുന്ന എംഡിഎംഎയാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. ഈ ലഹരിയുടെ വിപണിയിലെ സാന്നിദ്ധ്യം സമ്മറിൽതന്നെ തിരിച്ചറിഞ്ഞിരുന്നു. ചെറിയ അളവിൽ ശരീരത്തിലെത്തിയാൽ പോലും വലിയ ശാരീരിക ബുദ്ധിമുട്ടാണ് ഈ എംഡിഎംഎ ഉണ്ടാക്കുക. അതിനാൽ ഉപയോഗിക്കുന്നവർ ഇതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ കൃത്യമായി മനസിലാക്കണമെന്നും എച്ച്എസ്ഇ വ്യക്തമാക്കി.

Read More