ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കഞ്ചാവ് വേട്ട. 1.25 മില്യൺ യൂറോയുടൈ കഞ്ചാവ് ചെടികൾ പിടികൂടി. സ്റ്റീപ്പിൾസ് റോഡ് പ്രദേശത്തെ ഒരു ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്ത് ആയിരുന്നു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 11.20 ഓടെയായിരുന്നു പിഎസ്എൻഐയുടെ പരിശോധന. പ്രദേശത്ത് കഞ്ചാവ് വളർത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ചെടികൾ കണ്ടെത്തിയത്. ചെടികൾക്ക് പുറമേ ഇവ വളർത്തുന്നതിന് ഉപയോഗിക്കുന്ന സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
Discussion about this post

