ഗാൽവെ: വാരിയെല്ലിലെ ഒടിവുകൾ ചികിത്സിക്കുന്നതിനായി പുതിയ ശസ്ത്രക്രിയാ രീതി അവതരിപ്പിച്ച് ഗാൽവെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ. കൺവെർജന്റ് ബയാക്സിയൽ 3 ഡൈമൻഷണൽ രീതിയ്ക്കാണ് ആശുപത്രിയിലെ ഡോക്ടർമാർ രൂപം നൽകിയിരിക്കുന്നത്. നെഞ്ചിൽ വലിയ മുറിവുണ്ടാക്കാതെ ഫലപ്രദമായി ഒടിവുകൾ പരിഹരിക്കാമെന്നതാണ് ഈ ശസ്ത്രക്രിയാ രീതിയുടെ പ്രധാന സവിശേഷത.
വാരിയെല്ല് ഒടിവ് പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ കൂടുതൽ ഫലപ്രദവും സുരക്ഷിതവും ആക്കുന്നതിന് വേണ്ടിയാണ് പുതിയ രീതി കണ്ടെത്തിയിരിക്കുന്നത്. പരമ്പരാഗത രീതിയെക്കാൾ കൂടുതൽ ഫലപ്രദമാണ് ഈ രീതിയെന്ന് ഡോക്ടർമാർ അവകാശപ്പെടുന്നു. എല്ലുകൾക്ക് സമ്മർദ്ദമേറുകയോ ദുർബലമായതോ ആയ ഭാഗങ്ങളിൽ ഫലപ്രദമായി ശസ്ത്രക്രിയ നടത്താൻ ഈ രീതി സഹായിക്കും. ഈ രീതി വഴി അനസ്തേഷ്യ സമയം കുറയ്ക്കുകയും ചെയ്യാം.

