- മാധ്യമസ്ഥാപനത്തിൽ പരിശോധന; ലഹരി പിടിച്ചെടുത്തു
- ഇയോവിൻ ചുഴലിക്കാറ്റ് വില്ലനായി; ഇഎസ്ബിയുടെ ലാഭത്തിൽ ഇടിവ്
- ഒലെക്സാണ്ടർ ഷിവ്റ്റ്സ്കിയുടെ മൃതദേഹം സംസ്കരിച്ചു
- കോർക്കിൽ വാഹനാപകടം; 70 കാരൻ മരിച്ചു
- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
Author: sreejithakvijayan
ഡബ്ലിൻ: ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവിന്റെ പുതിയ സിഇഒ ആയി ആനി ഒ കോണർ. നിലവിലെ സിഇഒ ബെർണാഡ് ഗ്ലോസ്റ്ററിന് പകരമായിട്ടാണ് ആനി സ്ഥാനമേൽക്കുന്നത്. എച്ച്എസ്ഇയുടെ സിഇഒ സ്ഥാനം അലങ്കരിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് ആനി പറഞ്ഞു. വിഎച്ച്‌ഐ ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് ആനി. ഒക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് ആയും എച്ച്എസ്ഇ ചീഫ് ഓപ്പറേഷൻസ് ഓഫീസറായും ഇവർ സേവനം അനുഷ്ടിച്ചിട്ടുണ്ട്. മെന്റൽ ഹെൽത്ത് നാഷണൽ ഡയറക്ടർ പദവിയും വഹിച്ചിട്ടുണ്ട്. 2018 ൽ എച്ച്എസ്ഇയുടെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ വാടക വീടുകളിൽ കഴിയേണ്ടിവരുന്ന വയോധികരുടെ എണ്ണത്തിൽ വർധന. ഒരു ദശാബ്ദത്തിനിടെ വയോധികരുടെ എണ്ണത്തിൽ ഇരട്ടി വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. റോയൽ ലണ്ടൻ അയർലൻഡാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. വാടക വീടുകളിൽ കഴിയുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ എണ്ണമാണ് ഇരട്ടിയായിരിക്കുന്നത്. 2011 മുതലാണ് ഇത്തരത്തിൽ എണ്ണം വർധിക്കാൻ ആരംഭിച്ചത്. 2011 ൽ 65 വയസ്സിന് മുകളിൽ പ്രായമുള്ള 8,500 പേരായിരുന്നു വാടക വീടുകളിൽ താമസിച്ചിരുന്നത്. എന്നാൽ 2022 ൽ ഇത് 17,000 ആയി. 2016 ലാണ് ഈ കുതിച്ചുചാട്ടം ഉണ്ടായത്.
ഡബ്ലിൻ: അയർലൻഡിൽ നിന്നും വീണ്ടും നാടുകടത്തൽ. കഴിഞ്ഞ മാസം അയർലൻഡിൽ നിന്നും 52 പേരെ ജോർജിയയിലേക്ക് നാടുകടത്തിയെന്നാണ് നീതി മന്ത്രി ജിം ഒ കെല്ലഗൻ വ്യക്തമാക്കുന്നത്. ഇതിന് 1,90,000 യൂറോ ചിലവായി എന്നും അദ്ദേഹം പറഞ്ഞു. ആൻ ഗാർഡയിലെ 119 ഉദ്യോഗസ്ഥരും നാടുകടത്തൽ സംഘത്തിനൊപ്പം അകമ്പടി പോയിരുന്നു. ഇതിന് പുറമേ വിവർത്തകൻ, മനുഷ്യാവകാശ നിരീക്ഷകൻ, ഡോക്ടർ, പാരാമെഡിക്ക് എന്നിവരും പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഉണ്ടായിരുന്നു. നാല് കുടുംബങ്ങളെ ആയിരുന്നു നാടുകടത്തിയത്. ഇവരിൽ അയർലൻഡിൽ എത്തി കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരും ഉണ്ട്.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിരകാലാവസ്ഥ. രണ്ട് ദിവസത്തെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം മഴയെത്തുമെന്നാണ് ഏറ്റവും പുതിയ പ്രവചനങ്ങൾ വ്യക്തമാക്കുന്നത്. ഇന്ന് രാവിലെ മഞ്ഞ് മൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പിന്നീട് അന്തരീക്ഷം തെളിഞ്ഞുവരും. ഇന്ന് തണുപ്പും അനുഭവപ്പെടും. പടിഞ്ഞാറൻ കൗണ്ടികളിൽ നേരിയ ചാറ്റൽ മഴയും അനുഭവപ്പെടാം. ഇന്ന് ഉച്ച കഴിഞ്ഞുള്ള ഏറ്റവും ഉയർന്ന താപനില 4 മുതൽ 9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
ഡബ്ലിൻ: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജ്യൂയിഷ് പരിപാടിയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദു:ഖം ഉളവാക്കുന്നതും ആണെന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിഡ്‌നിയിലെ ജൂത ജനവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ഞെട്ടിക്കുന്നതും അത്യന്തം ദു:ഖമുളവാക്കുന്നതുമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഓസ്‌ട്രേലിയയിലെ ജനങ്ങൾക്കുണ്ടായ ഈ ദുരന്തം തന്നെ അസ്വസ്ഥനാക്കുന്നു. എവിടെയും അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഉണ്ടായ ആക്രമണത്തിന് പിന്നാലെ അയർലൻഡിലും ജാഗ്രത. രാജ്യത്തെ ജൂത സമൂഹത്തിന് മതിയായ സുരക്ഷ നൽകാൻ നീതി മന്ത്രി ജിം ഒ കെല്ലഗൻ ഗാർഡ കമ്മീഷണർക്ക് നിർദ്ദേശം നൽകി. സുരക്ഷ സംബന്ധിച്ച സ്ഥിതിഗതികൾ ജസ്റ്റിൻ കെല്ലിയുമായി ചേർന്ന് നീതി മന്ത്രി വിലയിരുത്തിയിട്ടുണ്ട്. ജൂത സമൂഹം തിങ്ങിപ്പാർക്കുന്ന മേഖലകളിലും മറ്റും പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ആഘോഷങ്ങളും പരിപാടികളും നടക്കുന്നയിടങ്ങളിലും കർശന പോലീസ് നിരീക്ഷണമുണ്ട്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ ഇളക്കി മറിയ്ക്കാൻ ദി 2 ജോണീസ് എത്തുന്നു. അടുത്ത വർഷം ഈസ്റ്റർ ദിനത്തിലാണ് ഡബ്ലിനിൽ ഇവരുടെ ബിഗ് ബിഗ് ഫാമിലി ഷോ. മറ്റെന്നാൾ മുതൽ ഷോയ്ക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ ആറിന് ഡബ്ലിൻ 3 അരീനയിലാണ് പരിപാടി. ചിൽഡ്രൻസ് ഹെൽത്ത് ഫൗണ്ടേഷനുള്ള സഹായാർത്ഥം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ടിപ്പ് ടുസോമും അവരുടെ ബാൻഡായ ദി ജൂനിയർ ബി ഓൾ സ്റ്റാർസും, ഡെലീഷ്യസ് ഗാരൺ നൂണും, മാർട്ടി മോണും ഫാമിലി ഷോയുടെ ഭാഗമാകും. കൂടുതൽ അതിഥികൾ പരിപാടിയുടെ ഭാഗമാകു എന്നാണ് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും. ഡിസംബർ 18 ന് രാവിലെ 9 മണി മുതൽ ടിക്കറ്റ് മാസ്റ്ററിൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. 49.90 യൂറോ മുതൽ 144.60 യൂറോ വരെയാണ് ടിക്കറ്റ് നിരക്ക്.
ഡബ്ലിൻ: അയർലൻഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിനായി കൈകോർത്ത് സുമനസ്സുകൾ. ചികിത്സയ്ക്കായുള്ള ധനസമാഹരണം ആരംഭിച്ചു. പത്തനംതിട്ട സ്വദേശിയും 38 കാരനുമായ വിനയ് എബ്രഹാമിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മുതലാണ് ചികിത്സയ്ക്കായി ധനസമാഹരണം ആരംഭിച്ചത്. വാട്ടർഫോർഡ് വൈക്കിംഗ്‌സ് സ്‌പോർട്‌സ് ആൻഡ് ആർട്‌സ്‌ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ധനസമാഹരണം . വിനയ് എബ്രഹാമിന് നേരിട്ട് പണം എത്തുന്ന തരത്തിൽ ഗോ ഫണ്ട് വഴിയാണ് ധനസമാഹരണം. 26,000 യൂറോ ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനിടെ 4,701 യൂറോ സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബർ 20 നാണ് സുഹൃത്തുക്കൾക്കൊപ്പം പോകുന്നതിനിടെ വിനയ് ഉൾപ്പെടെ മലയാളികൾ അപകടത്തിൽപ്പെട്ടത്. ഡബ്ലിനിൽ നിന്നും വാട്ടർഫോർഡിലേക്ക് കാറിൽ പോകുകയായിരുന്നു. വിനയ്ക്ക് നട്ടെല്ലിനാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ഡബ്ലിൻ: ഡബ്ലിനിൽ വെടിവയ്പ്പ്. യുവാവിന് സാരമായി പരിക്കേറ്റു. ബാലിമണിൽ ഞായറാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴ് മണിയ്ക്ക് കോൾട്രി ടെറസിൽ ആയിരുന്നു സംഭവം. 20 കാരനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. സംഭവ സ്ഥലം പോലീസ് വളഞ്ഞിട്ടുണ്ട്. ഫോറൻസിക് പരിശോധന ഉൾപ്പെടെ ഇവിടെ നടത്തി. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ലുവാസ് റെഡ് ലൈൻ സർവ്വീസുകൾ ഭാഗികമായി തടസ്സപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്നാണ് തിങ്കളാഴ്ച സേവനങ്ങൾ തടസ്സപ്പെട്ടത്. ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിലാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. ലുവാസ് അധികൃതരാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി വ്യക്തമാക്കിയത്. യാത്രികർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
