ലാവോയിസ്: യൂറോപ്യൻ കമ്മീഷന്റെ 2026 ലെ യൂറോപ്യൻ ഗ്രീൻ പയനിയർ ഓഫ് സ്മാർട്ട് ടൂറിസം അവാർഡിനുള്ള ഷോർട്ട്ലിസ്റ്റിൽ അയർലൻഡിൽ നിന്നുള്ള കൗണ്ടിയും. ലാവോയിസ് ആണ് യൂറോപ്യൻ ഗ്രീൻ ടൂറിസം പുരസ്കാര പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ക്രൊയേഷ്യയിലെ ഡുബ്രോവ്നിക്, ജർമ്മനിയിലെ ഗീസ്റ്റ്ലാൻഡ്, സ്പെയിനിലെ ഇബിസ, ഡെൻമാർക്കിലെ മരിയഗെർഫ്ജോർഡ് എന്നിവയാണ് പട്ടികയിലെ മറ്റ് പ്രദേശങ്ങൾ. തുർക്കിയിലെ മർമാരിസ്, ഡെൻമാർക്കിലെ റീബിൽഡ്, എസ്റ്റോണിയയിലെ ടാർട്ടു എന്നിവയും അന്തിമ പട്ടികയിൽ ഇടം നേടി.
നവംബറിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായുള്ള മത്സരങ്ങളിൽ പങ്കാളികളാകാൻ ലാവോയിസ് കൗണ്ടി കൗൺസിലിൽ നിന്നുള്ള പ്രതിനിധികൾ ബ്രസ്സൽസിലേക്ക് പോകും. അയർലൻഡിനെയും ലാവോയിസിനെയുമാണ് ഇവർ ബ്രസ്സൽസിൽ പ്രതിനിധീകരിക്കുന്നത്. ടൂറിസത്തിന്റെ വികസനത്തിനായി കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളാണ് ലാവോയിസിന് പട്ടികയിൽ ഇടം നേടിക്കൊടുത്തത്.

