ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ മാലിന്യ മുക്തമാക്കാൻ നിർണായക നടപടികളുമായി ഡബ്ലിൻ സിറ്റി കൗൺസിൽ. അനധികൃത മാലിന്യ നിക്ഷേപം കൂടുതലുള്ള പ്രദേശങ്ങളിലെ മാലിന്യ ശേഖരണ കരാറുകളില്ലാത്ത വീടുകളെ ലക്ഷ്യമിട്ട് പുതിയ എൻഫോഴ്സ്മെന്റ് പ്രോഗ്രാം ആരംഭിക്കാനാണ് തീരുമാനം. ഡബ്ലിനിലെ നോർത്ത് ഇന്നർ സിറ്റിയിൽ പരിശോധന നടത്തും.
പുതിയ റിവേഴ്സ് രജിസ്റ്റർ സംവിധാനത്തിന് കീഴിൽ മാലിന്യ ശേഖരണ കമ്പനികൾ വിവരങ്ങൾ സൂക്ഷിക്കുകയും അത് കൗൺസിലിന് ലഭ്യമാക്കുകയും വേണം. ഇതിന് ശേഷം മാലിന്യ ശേഖരണത്തിന് കരാറുകളില്ലാത്ത വീടുകളിൽ വാർഡന്മാർ നേരിട്ട് എത്തി രേഖകൾ ആവശ്യപ്പെടും. ഇതിന് പുറമേ മാലിന്യ സംസ്കരണത്തെക്കുറിച്ച് ബോധവത്കരിക്കും. ശിക്ഷിക്കുന്നതിന് പകരം ബോധവത്കരിക്കുകയാണ് ഇത് വഴി കൗൺസിൽ ലക്ഷ്യമിടുന്നത്.

