ബെൽഫാസ്റ്റ്: ബാലിമെനയിൽ വീണ്ടും വംശീയ ആക്രമണം. ശനിയാഴ്ച കാറുകൾക്ക് നേരെയുണ്ടായ ആക്രമണം വംശീയ ആക്രമണമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു കാറുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. ആറ് കാറുകൾ അജ്ഞാത സംഘം തീയിട്ട് നശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് താമസിക്കുന്ന ഫിലിപ്പീനിയോ പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് പോലീസ് പറയുന്നത്.
Discussion about this post

