ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെതിരെ ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സുള്ള യുവതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു യുവതി ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഭീഷണി സന്ദേശവുമായി എത്തിയത്.
ഡബ്ലിനിൽ നിന്നാണ് യുവതി പിടിയിലായത്. ഇവർ കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. ചോദ്യം ചെയ്തതിന് ശേഷം യുവതിയ്ക്കെതിരെ തുടർ നടപടികൾ സ്വീകരിക്കും. യുവതിയുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post

