- ഒലെക്സാണ്ടർ ഷിവ്റ്റ്സ്കിയുടെ മൃതദേഹം സംസ്കരിച്ചു
- കോർക്കിൽ വാഹനാപകടം; 70 കാരൻ മരിച്ചു
- മുള്ളൻ പന്നിയെ തല്ലിക്കൊന്ന സംഭവം; വനം വകുപ്പിന് മുന്നിൽ കീഴടങ്ങി സിപിഎം നേതാവ് വെള്ളനാട് ശശി
- മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ
- ഇന്ത്യയുടെ യുദ്ധവിമാനവികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത് ; സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഭാരതം
- രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക സ്വീകരിച്ച നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കും ; കെ എസ് ശബരിനാഥൻ
- ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി മുഹമ്മദ് ബാഗർ സോൾഗാദർ ; യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയ നേതാവ്
- ബംഗാളിൽ 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി ; നിലവിലുള്ളത് 18,497 സ്വത്തുക്കൾ മാത്രം
Author: sreejithakvijayan
ഒഫാലി: കൗണ്ടി ഒഫാലിയിൽ വീടിന് തീയിട്ട സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടർന്ന് പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് വീടുകളിൽ പോലീസ് പരിശോധന നടത്തി. കിൽഡെയറിലും ഒഫാലിയിലും ആയിരുന്നു പരിശോധന. ലാവോയിസിലെ സീരിയസ് ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നിലവിൽ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. നാഷണൽ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തിന്റെ പിന്തുണ ഇവർക്കുണ്ട്. ചില സംശയങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്ന് അന്വേഷണ സംഘം പറഞ്ഞു. പരിശോധനയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ സർവ്വാധിപത്യവുമായി ബിജെപി. നിലവിൽ 50 വാർഡുകളിൽ വിജയം ഉറപ്പിച്ചു. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി. ഇനി ഒരു സീറ്റ് കൂടി ലഭിച്ചാൽ ബിജെപിയ്ക്ക് കോർപ്പറേഷനിൽ ഭരണം ഉറപ്പിക്കാം. നിലവിൽ മേയർ സ്ഥാനം ബിജെപി ഉറപ്പിച്ചിട്ടുണ്ട്. ഭരണകക്ഷിയായ എൽഡിഎഫിന് 29 സീറ്റുകളാണ് കോർപ്പറേഷനിൽ ലഭിച്ചത്. 19 സീറ്റുകൾ യുഡിഎഫും നേടി. ശക്തമായ തിരിച്ചടിയാണ് കോർപ്പറേഷനിൽ എൽഡിഎഫ് ഇക്കുറി നേരിട്ടത്.
തിരുവനന്തപുരം: പത്ത് കൊല്ലം ഭരിച്ച എൽഡിഎഫിന്റെ പരാജയമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളമെന്ന ബിജെപിയുടെ മുദ്രാവാക്യം ജനം സ്വീകരിച്ചു. എൽഡിഎഫിന്റെ ദ്രോഹത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികസിത കേരളമെന്ന മുദ്രാവാക്യം ജനങ്ങൾ സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണ്. പത്ത് കൊല്ലം ഭരിച്ച എൽഡിഎഫിന്റെ പരാജയം ഫലത്തിൽ പ്രതിഫലിക്കുന്നു. അഴിമതി, ശബരിമലയിലെ ദ്രോഹം തുടങ്ങിയവയ്ക്ക് ജനങ്ങൾ നൽകിയ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം. എൽഡിഎഫിന്റെ കാലം കഴിഞ്ഞു. ഭരണവിരുദ്ധ വികാരം പ്രകടമാണ്. എൽഡിഎഫിന്റെ വോട്ട് യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. എന്നാൽ യുഡിഎഫിന് ഇപ്പോൾ ഉണ്ടായിരിക്കുന്നത് താത്കാലിക നേട്ടം മാത്രമാണ്. ഇത് മറികടക്കാൻ കഴിയുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വീടുകളിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് രണ്ട് മരണം. ബെൽഫാസ്റ്റിലും ബൻഗോറിലുമായിരുന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം അടുത്തിടെയായി വീടിന് തീപിടിച്ച് ആളുകൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ വടക്കൻ അയർലൻഡിൽ വർധിക്കുന്നുണ്ട്. നോർത്ത് ബെൽഫാസ്റ്റിലെ ക്വൂൻസ് വിക്ടോറിയ ഗാർഡൻ മേഖലയിൽ വീടിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ 20 വയസ്സുകാരനാണ് മരിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ഇതിന് പിന്നാലെ ഉച്ചയ്ക്ക് 12.30 ഓടെ ബൻഗോറിലെ ആബി പാർക്ക് മേഖലയിലും സമാന സംഭവം ഉണ്ടാകുകയായിരുന്നു. ഇവിടെയുണ്ടായ തീപിടിത്തത്തിൽ 50 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്.
എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എറണാകുളം ജില്ലയിലെ നഗരസഭകളിൽ യുഡിഎഫിന്റെ സർവ്വാധിപത്യം. 13 നഗരസഭകളിലെ ഫലം പുറത്തുവന്നപ്പോൾ 12 എണ്ണത്തിലും യുഡിഎഫ് വിജയിച്ചു. ഒരു നഗരസഭ എൻഡിഎയും പിടിച്ചെടുത്തു. കനത്ത തിരിച്ചടിയാണ് ഇക്കുറി എൽഡിഎഫിന് ഉണ്ടായിരിക്കുന്നത്. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂർ, കളമശ്ശേരി, കോതമംഗലം, നോർത്ത് പറവൂർ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ നഗരസഭകളിൽ യുഡിഎഫ് വിജയിച്ചു. ഇക്കുറി തൃപ്പൂണിത്തുറ നഗരസഭ എൻഡിഎയ്‌ക്കൊപ്പം നിന്നു. തൃപ്പൂണിത്തുറയിൽ 21 സീറ്റുകളിലാണ് എൻഡിഎ നേടിയത്.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. പടിഞ്ഞാറൻ തീരത്തുള്ള 10 കൗണ്ടികളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ക്ലെയർ, കോർക്ക്, കെറി, ലിമെറിക്ക്, ഡൊണഗൽ, കൊണാച്ച് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്ന് വൈകീട്ട് ആറ് മണി മുതൽ യെല്ലോ വാണിംഗ് നിലവിൽവരും. തിങ്കളാഴ്ച അർധരാത്രി വരെ മുന്നറിയിപ്പ് തുടരും എന്നാണ് നിലവിലെ വിവരം. അതിശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും പ്രളയസമാന സാഹചര്യം ഉണ്ടാകാം. അതിനാൽ ജാഗ്രത പുലർത്തണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.
ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ വെടിവയ്പ്പ്. സംഭവത്തിൽ മലയാളിയ്ക്ക് പരിക്കേറ്റു. ക്ലെയർഹാളിന് സമീപം കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. പിസ ഡെലിവറിയ്ക്ക് പോയതായിരുന്നു മലയാളി യുവാവ്. ഇതിനിടെയായിരുന്നു ആക്രമണം. വിവരം അറിഞ്ഞ് പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ പരിക്കുകൾ ഗുരുതരമല്ല. ആക്രമണത്തിന്റെ കാരണം ഇതുവരെ പോലീസിന് വ്യക്തമായിട്ടില്ല. വംശീയ ആക്രമണം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി മുൻ ഡിജിപിയും ബിജെപി സ്ഥാനാർത്ഥിയുമായ ആർ. ശ്രീലേഖ. തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ശാസ്തമംഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ജനവിധി തേടിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ തേരോട്ടം തുടരുകയാണ്. തിരുവനന്തപുരം കൊടുങ്ങാനൂർ ഡിവിഷനിൽ ബിജെപി നേതാവ് വി.വി രാജേഷ് വിജയിച്ചു. മേയർ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ് അദ്ദേഹം. തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ ഡിവിഷനിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥി കെ.എസ് ശബരീനാഥനും വിജയിച്ചു.
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി കോൺഗ്രസ് സ്ഥാനാർത്ഥി റിജിൽ മാക്കുറ്റി. ആദികടലായി ഡിവിഷനിൽ വിജയിച്ചു. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫ് വിജയിച്ച ഡിവിഷനിലാണ് റിജിൽ മാക്കുറ്റി അട്ടിമറി വിജയം സ്വന്തമാക്കിയിരിക്കുന്നത്. ആദികടലായി 38ാം ഡിവിഷനിൽ നിന്നാണ് റിജിൽ മാക്കുറ്റി ജനവിധി തേടിയത്. ശക്തമായ മത്സരം ആയിരുന്നു ഇവിടെ നടന്നത്.
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ്. കോഴിക്കോട് കാരാപ്പറമ്പ് ഡിവിഷനിലായിരുന്നു നവ്യ മത്സരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയായിരുന്നു നവ്യ. വയനാട് നിന്നായിരുന്നു ലോക്‌സഭാ സ്ഥാനാർത്ഥിയായി നവ്യ ജനവിധി തേടിയത്. എന്നാൽ അന്ന് പരാജയപ്പെട്ടു. അതേസമയം കോഴിക്കോട് ഏറെ പ്രതീക്ഷകളോടെ കോൺഗ്രസ് രംഗത്ത് ഇറക്കിയ പിഎം നിയാസ് തോറ്റു. തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണ് നിയാസ് ഉള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
