ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിയതി പുറത്ത്. അടുത്ത മാസം 24 ന് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഏറ്റവും ഓടുവിലായി പുറത്തുവരുന്ന വിവരം. വോട്ടെടുപ്പ് തിയതി സ്ഥിരീകരിച്ചുകൊണ്ടുള്ള മെമോ ഇന്ന് ഭവനമന്ത്രി ജെയിംസ് ബ്രൗൺ ക്യാബിനറ്റ് മുൻപാകെ സമർപ്പിക്കും.
നവംബർ 11 നാണ് നിലവിലെ പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസിന്റെ കാലാവധി അവസാനിക്കുന്നത്. ഇതിന് 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് ചട്ടം.
തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത നേടണമെങ്കിൽ ഒയിറിയാച്ച്ടാസിലെ 20 അംഗങ്ങൾ അല്ലെങ്കിൽ നാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരു സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യണം. ഇതുവരെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയുള്ള ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി കാതറിൻ കനോലിയും മുൻ ഫിൻ ഗെയ്ൽ മന്ത്രി ഹീതർ ഹംഫ്രീസും മാത്രമാണ് മത്സരിക്കാൻ ആവശ്യമായ പിന്തുണ നേടിയത്.

