ഡബ്ലിനിൽ: അബോട്ട്സ്ടൗണിലെ സ്പോർട്സ് അയർലൻഡ് കാമ്പസിൽ നാഷണൽ വെലോഡ്രോം, ബാഡ്മിന്റൺ സെന്റർ നിർമ്മിക്കാൻ കായിക വകുപ്പ്. നിർമ്മാണ പ്രവർത്തനങ്ങൾക്കായി കായിക മന്ത്രി പാട്രിക് ഒ ഡോണോവൻ സർക്കാരിന്റെ അനുമതി തേടും. ഏകദേശം 100 മില്യൺ ഡോളറാണ് സെന്ററിന്റെ നിർമ്മാണത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്.
കായികതാരങ്ങൾക്ക് ലോകോത്തര പരിശീലനം നൽകുക ലക്ഷ്യമിട്ടാണ് പുതിയ നിർമ്മാണ പദ്ധതി. ഇതിന് പുറമേ ഇരു കായിക ഇനങ്ങളിലും പങ്കാളിത്തം വർദ്ധിപ്പിക്കുകയും ലക്ഷ്യമാണ്. 250 മീറ്റർ സൈക്കിൾ ട്രാക്ക്, 12 ബാഡ്മിന്റൺ കോർട്ടുകൾ, കാണികൾക്ക് ഇരിക്കാനുള്ള സൗകര്യം എന്നിവ പുതിയ സെന്ററിൽ ഉണ്ടാകും.
Discussion about this post

