- പിരിച്ചുവിടൽ ആരംഭിച്ച് മെറ്റ
- ഇലക്ട്രിക് ബൈക്കുകൾ പിടികൂടി
- ‘ ഇത് തിരിച്ചടി ‘; പാലുത്പന്നങ്ങളുടെ വില കുറച്ചതിനെതിരെ ക്ഷീര കർഷകർ
- വാടക വർധിപ്പിക്കാനുള്ള തീരുമാനം; ഡബ്ലിൻ സിറ്റി കൗൺസിലിനെതിരെ പ്രതിഷേധം
- ഇൻഷൂറൻസ് രേഖകൾ ഹാജരാക്കാനായില്ല; മുടങ്ങിയത് 1200 ലധികം ടെസ്റ്റുകൾ
- ഹാശാ ആഴ്ച ശുശ്രൂഷകൾ 29 മുതൽ
- ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
- അയർലൻഡിൽ മഴ; പ്രളയത്തിന് സാധ്യത
Author: sreejithakvijayan
ഡബ്ലിൻ: പ്രതിഷേധങ്ങൾ ഇനിയും തുടരുമെന്ന് വ്യക്തമാക്കി കെയർഡോക്കിലെ ഐഎൻഎംഒ അംഗങ്ങൾ. മുൻകൂട്ടി നിശ്ചയിച്ചതിന് സമാനമായ രീതിയിൽ അടുത്ത ആഴ്ച പണി മുടക്ക് നടത്തുമെന്ന് ഐഎൻഎംഒ അംഗങ്ങൾ പ്രതികരിച്ചു. വേതനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇന്നലെ കെയർഡോക്കിൽ 24 മണിക്കൂർ നീണ്ട സമരം നടന്നിരുന്നു. ഈ മാസം 23,27,29 എന്നീ തിയതികളിലും അടുത്ത മാസം രണ്ടിനും ആണ് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 23, 27 എന്നീ തിയതികളിൽ 48 മണിക്കൂർ നീണ്ട പ്രതിഷേധത്തിനാണ് നിലവിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് ദിവസങ്ങളിലും 24 മണിക്കൂർ നീണ്ട പ്രതിഷേധവും സംഘടിപ്പിക്കും.
ഡബ്ലിൻ: ഐറിഷ് മലയാളിയായ കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്. ക്രിസ്മസ് പൊൻതാരകം എന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. അനിൽ കുമാർ രചനയും സംഗീതവും നിർമ്മാണവും നിർവ്വഹിച്ച് ജോഷി വർഗ്ഗീസ് കലാഭാവൻ പാടി അഭിനയിച്ച ആൽബമാണ് ക്രിസ്മസ് പൊൻതാരകം. പ്രവാസിയായ പിതാവിനെ കാത്തിരിക്കുന്ന കുട്ടിയുടെ കാത്തിരിപ്പാണ് ഗാനത്തിന്റെ ഇതിവൃത്തം. കെപി പ്രസാദണ് ഗാനത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജയകൃഷ്ണൻ റെഡ് മൂവീസാണ് ക്യാമറയും എഡിറ്റിംഗും. ജാൻകി പ്രമോദ് ആണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. അനിൽകുമാറിന്റെ ഒൻപതാമത്തെ ആൽബമാണ് ക്രിസ്മസ് പൊൻതാരകം. https://youtu.be/n58gm8twBdo
ഡബ്ലിൻ: സംഘടിത കുറ്റകൃത്യവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. 20 വയസ്സുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. ആക്രമണം, മയക്കുമരുന്ന് ഇടപാട് തുടങ്ങിയവയിൽ ഇയാൾക്ക് പങ്കുണ്ട്. ഡിഎംആർ നോർത്തിൽ നിന്നാണ് 20 കാരനെ അറസ്റ്റ് ചെയ്തത്. ഡിഎംആർ നോർത്ത് ഡിവിഷനിൽ നിന്നുള്ള ഗാർഡായ് ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഡബ്ലിൻ: ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കാലാവസ്ഥ അനുകൂലം. ക്രിസ്തുമസ് വാരത്തിൽ രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ചക്രവാളത്തിൽ കൊടുങ്കാറ്റുകൾ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ നല്ല വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ക്രിസ്തുമസ് വാരത്തിൽ സ്ഥിരമുളള കാലാവസ്ഥ ആയിരിക്കും ഉണ്ടാകുക. ക്രിസ്തുമസ് ദിനത്തിലും സെന്റ് സ്റ്റീഫൻസ് ദിനത്തിലും നല്ല തണുപ്പ് അനുഭവപ്പെടും.
ഡബ്ലിൻ: ഈ ക്രിസ്തുമസ് കാലത്ത് യാത്രികരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി യാത്രികരുടെ എണ്ണത്തിൽ 22 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം ഉത്സവകാലത്ത് യാത്രികരെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അധികൃതർ ആരംഭിച്ചു. ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും തിരക്കേറിയ ദിനങ്ങൾ ആയിരിക്കും ഡബ്ലിൻ വിമാനത്താവളത്തിൽ അനുഭവപ്പെടുകയെന്ന് അധികൃതർ വ്യക്തമാക്കി. 1.8 മില്യൺ യാത്രികർ വിമാനത്താവളം വഴി യാത്ര ചെയ്യും. കഴിഞ്ഞ വർഷം 1.47 മില്യൺ യാത്രികർ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം യാത്രികരുടെ എണ്ണത്തിൽ 20,000 പേരുടെ കുറവ് ഉണ്ടായി എന്നും അധികൃതർ അറിയിച്ചു.
ഡബ്ലിൻ: ഉത്സവ കാലത്ത് തട്ടിപ്പിലകപ്പെടാതിരിക്കാൻ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എഐബി. ഫോണിൽ ടെക്‌സ്റ്റ് മെസേജ് രൂപത്തിൽ ലഭിക്കുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ഈ വർഷം സ്മിഷിംഗിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നും എഐബി അറിയിച്ചു. ഇതുവരെ തട്ടിപ്പിന് ഇരയായവരിൽ പകുതിയും ടെക്‌സ്റ്റ് മെസേജ് ആയി ലഭിച്ച സന്ദേശങ്ങൾ വഴി കബളിപ്പിക്കപ്പെട്ടതാണ്. ഈ വർഷം 10 മാസത്തെ കണക്കുകൾ പരിശോധിച്ചാൽ 57 ശതമാനം തട്ടിപ്പുകളും നടന്നിരിക്കുന്നത് ടെക്സ്റ്റ് സന്ദേശങ്ങൾ വഴിയാണെന്നാണ് പുറത്തുവരുന്ന വിവരം.
കിൽഡെയർ: കിൽഡെയർ, വെക്‌സ്‌ഫോർഡ് കൗണ്ടികളിൽ വൻ ലഹരിവേട്ട. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. 30 ഉം 40 ഉം വയസ്സുള്ള പുരുഷന്മാരും 40 വയസ്സുള്ള സ്ത്രീയുമാണ് പിടിയിലായത്. ഇവർക്കെതിരെ 2006 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ 72ാം വകുപ്പ് പ്രകാരം ഉള്ള കുറ്റങ്ങൾ ചുമത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പക്കൽ നിന്നും 4 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം ആണ് പിടിച്ചെടുത്തത്.
ഡബ്ലിൻ: പോലീസുകാർക്ക് ടേസറുകൾ നൽകിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ). ടേസറുകൾ നിലവിലെ പ്രശ്‌നത്തിന് ഒരിക്കലും പരിഹാരം ആകില്ലെന്ന് ഐസിസിഎൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് 120 ഗാർഡകൾക്ക് ടേസറുകൾ കൈമാറിയത്. ടേസറുകൾ പോലീസും പ്രാദേശിക സമൂഹവും തമ്മിലുള്ള ബന്ധത്തിലും പോലീസിംഗിലും മാറ്റം കൊണ്ടുവരും. ടേസറുകൾ ഒരിക്കലും സംഘർഷങ്ങൾ തടയുന്നതിനുള്ള ഉപാധിയല്ല. മറിച്ച് സംഘർഷങ്ങൾ വർധിപ്പിക്കാൻ മാത്രമേ ഇത് പ്രയോജനപ്പെടുകയുള്ളുവെന്നും ഐസിസിഎൽ വ്യക്തമാക്കി.
കോർക്ക്: മുൻ കോർക്ക് നോർത്ത് സെൻട്രൽ ടിഡി മരിൻ ക്വില്ലിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കോർക്കിന്റെ ഭാവിയെക്കുറിച്ച് വലിയ അവബോധമുള്ള വ്യക്തി ആയിരുന്നു മരിൻ എന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. സിറ്റി കൗൺസിലർ, സെനറ്റർ, ഡെയ്ൽ ഐറാനിലെ ഡെപ്യൂട്ടി എന്നീ നിലകളിൽ കോർക്കിലെ ജനങ്ങൾക്കായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് മരിൻ ക്വില്ലിൻ. കോർക്കിന്റെ ഭാവിയെക്കുറിച്ച് ക്വില്ലിന് അവബോധം ഉണ്ടായിരുന്നു. അപ്രതീക്ഷിത വിയോഗം ദു:ഖകരമാണെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
ഗാൽവേ: സാൾട്ട്ഹില്ലിലെ ബീച്ചിൽ അപൂർവ്വയിനം പക്ഷികൾ എത്തിയതിന് പിന്നാലെ നായ്ക്കളെ വളർത്തുന്നവരോട് അഭ്യർത്ഥനയുമായി പരിസ്ഥിതി സംരക്ഷണ സംഘടനകൾ. നായ്ക്കളുമായി ബീച്ചിൽ സമയം ചിലവിടുമ്പോൾ പക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് സംഘടനകൾ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ഗ്രാറ്റൻ ബീച്ചിലാണ് ബാർ-ടെയിൽഡ് ഗോഡ്വിറ്റുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വളരെ അപൂർവ്വമായി മാത്രമാണ് ഈ പക്ഷികളെ കാണാറുള്ളത്. വേലിയിറക്ക സമയത്ത് മാത്രമേ പക്ഷികൾ സജീവമാകൂ. ഇരതേടിയാണ് ഇവ ഗ്രാറ്റൻ ബീച്ചിൽ എത്തിയിരിക്കുന്നത് . ഭക്ഷണം കഴിച്ചാൽ ഇവ തീരങ്ങളിൽ തുടരാറില്ല. ഇരതേടുന്നതിനിടെ മൃഗങ്ങളുടെ സാന്നിദ്ധ്യം പക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
