ഡബ്ലിൻ: ഭവനനിർമ്മാണത്തിനായി കൂടുതൽ ഭൂമി റീ സോൺ ചെയ്യാനുള്ള സർക്കാർ തീരുമാനത്തിന് വിമർശനം. സർക്കാരിനെതിരെ ഡബ്ലിൻ സിറ്റി കൗൺസിലർമാരാണ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ തീരുമാനം യുക്തിയ്ക്ക് നിരക്കാത്തത് ആണെന്ന് കൗൺസിലർമാർ പ്രതികരിച്ചു.
കൂടുതൽ ഭൂമി ഡെവലപ്പർമാർക്ക് നൽകാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇത്. കൗൺസിലുകളെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് സർക്കാരിന്റെ നീക്കം. ഭവന വികസനത്തിന് തടസ്സം കൗൺസിലാണെന്ന നിലയിലാണ് സർക്കാർ സമീപനം. ഇത് യുക്തിയ്ക്ക് നിരക്കാത്തതാണ്. ഡെവലപ്പർമാർക്ക് ബാങ്ക് ചെക്ക് നൽകുന്നതിന് തുല്യമാണ് നടപടിയെന്നും കൗൺസിലർമാർ വ്യക്തമാക്കി.
Discussion about this post

