ഡബ്ലിൻ: അയർലൻഡിൽ ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സധ്യതയുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് രാവിലെ രാജ്യവ്യാപകമായി മഴ ലഭിക്കും. പിന്നീടുള്ള മണിക്കൂറുകളിൽ തെളിഞ്ഞ അന്തരീക്ഷം ആകും അനുഭവപ്പെടുക. 14 മുതൽ 17 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അനുഭവപ്പെടുന്ന ശരാശരി അന്തരീക്ഷ താപനില. മഴയും മഞ്ഞ് മൂടിയ അന്തരീക്ഷവും വാഹന യാത്രികരുടെ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post

