ഡബ്ലിൻ: അയർലൻഡിൽ എൻഡോമെട്രിയോസിസ് സർജറിയ്ക്കായി കാത്തിരിക്കുന്നത് എഴുന്നൂറിലധികം സ്ത്രീകൾ. എൻഡോമെട്രിയോയിസ് അസോസിയേഷൻ ഓഫ് അയർലൻഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 747 സ്ത്രീകളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. ഇതിൽ 175 സ്ത്രീകൾ മൂന്ന് മുതൽ ആറ് മാസം വരെ കാത്തിരിക്കുന്നവരാണ്.
ഗർഭപാത്രത്തിന്റെ ഉൾവശത്തെ പാളിക്ക് സമാനമായ ടിഷ്യൂ ഗർഭപാത്രത്തിന് പുറത്ത് വളരുന്ന ഒരു അവസ്ഥയാണ് എൻഡോമെട്രിയോസിസ്. കഠനിമായ വേദന നൽകുന്ന ഈ രോഗം ശസ്ത്രക്രിയയിലൂടെ മാത്രമാണ് സുഖപ്പെടുത്താൻ കഴിയുക.
അയർലൻഡിൽ ശസ്ത്രക്രിയയ്ക്ക് കാലതാമസം നേരിടുന്നതിനാൽ നൂറു കണക്കിന് സ്ത്രീകൾ ശസ്ത്രക്രിയയ്ക്കായി വിദേശത്തേയ്ക്ക് പോകുന്നുണ്ടെന്നാണ് അസോസിയേഷൻ വ്യക്തമാക്കുന്നത്.
Discussion about this post

