- തിരിച്ച് വിളിച്ചത് 1 ലക്ഷത്തോളം ഇ-വാഹനങ്ങൾ; ഞെട്ടിച്ച് ഫോക്സ്വാഗൻ
- ‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വയ്ക്കുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘
- ഒഫാലിയിലെ തീപിടിത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞു
- ക്ലോണ്ടാൽക്കിനിൽ ഉണ്ടായ അക്രമസംഭവം; മൂന്ന് പേർ അറസ്റ്റിൽ
- മാധ്യമസ്ഥാപനത്തിൽ പരിശോധന; ലഹരി പിടിച്ചെടുത്തു
- ഇയോവിൻ ചുഴലിക്കാറ്റ് വില്ലനായി; ഇഎസ്ബിയുടെ ലാഭത്തിൽ ഇടിവ്
- ഒലെക്സാണ്ടർ ഷിവ്റ്റ്സ്കിയുടെ മൃതദേഹം സംസ്കരിച്ചു
- കോർക്കിൽ വാഹനാപകടം; 70 കാരൻ മരിച്ചു
Author: sreejithakvijayan
കെറി: സൗത്ത് കെറി ഗ്രീൻവേ ഈ വാരാന്ത്യം തുറന്ന് കൊടുക്കും. പൂർത്തിയായ ഭാഗമാണ് തുറന്ന് നൽകുന്നത്. കാൽനട യാത്രികർക്കും, സൈക്കിൾ യാത്രികർക്കും വേണ്ടിയാണ് ഗ്രീൻവേ നിർമ്മിച്ചിരിക്കുന്നത്. ഓൾഡ് കെൽസ് റെയിൽവേ സ്റ്റേഷൻ മുതൽ ഗോൾഡെൻസ് ഷോപ്പ് വരെ 3.1 കിലോ മീറ്റർ നീളത്തിലാണ് ഗ്രീൻ വേ നിർമ്മിച്ചിരിക്കുന്നത്. 2022 അവസാനത്തോടെയായിരുന്നു ഗ്രീൻവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗ്രീൻവേയുടെ അടുത്ത ഭാഗത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടുത്ത വേനൽകാലത്തിന്റെ തുടക്കത്തിൽ രണ്ടാം ഭാഗം തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പോർട്ട്ലാവോയിസ്: മിഡ്ലാൻഡ്സ് ജയിലിലെ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ച് പോലീസ്. 20 വയസ്സുകാരനെയാണ് കുറ്റം ചുമത്താതെ വിട്ടയച്ചത്. ഇന്നലെ ആയിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ചോദ്യം ചെയ്തതായി പോലീസ് പറഞ്ഞു. പിന്നാലെ ഇയാളെ ജയിലിലേക്ക് അയക്കുകയായിരുന്നു. ഡിസംബർ ആറിന് ആയിരുന്നു ജയിലിനുള്ളിൽ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡബ്ലിൻ: ബാങ്കിംഗ് മേഖലയിൽ നിർണായക നേട്ടവുമായി ഡിജിറ്റൽ ബാങ്കായ മോൻസോ. സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ ബാങ്കിംഗ് ലൈസൻസ് നേടി. സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡിന്റെ പൂർണ നിയന്ത്രണത്തിലാകുന്ന ആദ്യത്തെ ഡിജിറ്റൽ ബാങ്ക് കൂടിയാണ് ഇത്. യൂറോപ്പിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ബാങ്കിന്റെ ദൗത്യത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ലൈസൻസ് കരസ്തമാക്കിയത്.
ഡബ്ലിൻ: ഡബ്ലിനിലെ ടെമ്പിൾ ബാറിൽ ഉണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. 40 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ എസെക്‌സ് സ്ട്രീറ്റ് ഈസ്റ്റിൽ ആയിരുന്നു സംഭവം. പട്രോളിംഗ് നടത്തുന്ന പോലീസുകാർ ആയിരുന്നു സംഭവം ആദ്യം കണ്ടത്. സ്ഥലത്ത് എത്തിയ 40 വയസ്സുകാരെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞ് നിർത്തുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ അടുത്ത് എത്തി. ഇതോടെയാണ് 40 കാരൻ അവശനിലയിൽ ആണെന്ന് വ്യക്തമായത്. തുടർന്ന് അദ്ദേഹത്തിന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ടൈറോൺ: കൗണ്ടി ടൈറോണിൽ കാണാതായ കൗമാരക്കാരന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമം വിഫലം. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. 50 വർഷങ്ങൾക്ക് മുൻപ് കാണാതായ കൊളംബ മക്വീഗിന്റെ മൃതദേഹം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന. 1975 ൽ ആയിരുന്നു മക്ഗീവിനെ കാണാതെ ആയത്. ടൈറോണിലെ ഡൊണാഗ്മോർ സ്വദേശിയാണ്. കാണാതാകുമ്പോൾ 19 വയസ്സ് ആയിരുന്നു അദ്ദേഹത്തിന്. കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ മക്ഗീവിനെ കൊന്ന് കുഴിച്ചിട്ടതായി വ്യക്തമായിരുന്നു.
ഡബ്ലിൻ: റയാൻഎയർ വിമാനത്തിൽ മദ്യപിച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. 30 വയസ്സുള്ള യുവാവിനെയാണ് കോടതിയിൽ ഹാജരാക്കിയത്. പോർച്ചുഗലിൽ നിന്നും ഡബ്ലിനിലേക്കുള്ള വിമാനത്തിൽ ആയിരുന്നു സംഭവം. ഡബ്ലിൻ സ്വദേശിയായ നീൽ ഹ്യൂസ് ആണ് കേസിലെ പ്രതി. ഇക്കഴിഞ്ഞ 15 ന് ആയിരുന്നു മദ്യപിച്ച് യുവാവ് ബഹളം ഉണ്ടാക്കിയത്. ഇതേ തുടർന്ന് വിമാനം കോർക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. സംഭവത്തിന് പിന്നാലെ കോർക്കിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോർക്ക് ജില്ലാ കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.
ഡബ്ലിൻ: കാർഗോ എയർലൈനായ എഎസ്എൽ അയർലൻഡുമായുള്ള തർക്കത്തിൽ പണിമുടക്കിൽ നിന്നും പിന്മാറിഐറിഷ് എയർലൈൻ പൈലറ്റ്‌സ് അസോസിയേഷൻ (ഐഎഎൽപിഎ). വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷനുമായുള്ള (ഡബ്ല്യുആർസി) ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനത്തിൽ നിന്നും പന്മാറിയത്. ചർച്ചയിൽ ഇരുവിഭാഗവും ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ. കരാറിൽ ഒപ്പുവച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്നലെ ആയിരുന്നു ചർച്ച. ചർച്ചയിൽ ധാരണയായില്ലെങ്കിൽ പണി മുടക്കാൻ ആയിരുന്നു ഇവരുടെ തീരുമാനം. യൂണിയൻ അംഗീകാരം ശമ്പളം എന്നിവ സംബന്ധിച്ച് ആയിരുന്നു ഐഎഎൽപിഎ അംഗങ്ങളായ പൈലറ്റുമാർക്ക് എഎസ്എല്ലുമായി തർക്കം ഉണ്ടായത്.
പോർട്ട്‌ലാവോയിസ്: മിഡ്‌ലാൻഡ്‌സ് ജയിലിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 20 വയസ്സുള്ള യുവാവാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇക്കഴിഞ്ഞ ആറാം തിയതി ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 20 നും 30 നും ഇടയിൽ പ്രായമുള്ള നാല് പുരുഷന്മാരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരെ കുറ്റം ചുമത്താതെ മിഡ്‌ലാൻഡ്‌സ് ജയിലിലേക്ക് തിരിച്ചയക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
ഡബ്ലിൻ: ക്ലോണ്ടാൽക്കിനിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി വെസ്റ്റ് ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. ഇന്നലെ ആയിരുന്നു പരിശോധന. കഴിഞ്ഞ മാസം ആയിരുന്നു വീട്ടിൽവച്ച് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഓക്ക് ഡൗൺസിലെ വീട്ടിൽ ആണ് യുവതിയുടെ താമസം. ഇവിടേയ്ക്ക് എത്തി അക്രമി യുവതിയുടെ ശരീരത്തിൽ ദ്രാവകം തളിച്ച ശേഷം തീയിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് ഡബ്ലിനിലെ എട്ട് വീടുകളിൽ ആയിരുന്നു പരിശോധന.
ഡബ്ലിൻ: ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങൾ അടുത്തിരിക്കെ മുന്നറിയിപ്പുമായി എച്ച്എസ്ഇ. അയർലൻഡിൽ പനി ബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് എച്ച്എസ്ഇ വ്യക്തമാക്കുന്നത്. ക്രിസ്തുമസ് ആഴ്ചയിൽ പനി കേസുകൾ ഏറ്റവും ഉയർന്ന നിലയിൽ എത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ശനിയാഴ്ചവരെ 3,287 പനി കേസുകൾ റിപ്പോർട്ട് ചെയ്തു. അതിന് മുൻപുള്ള ആഴ്ച 2,943 എന്ന നിലയിൽ ആയിരുന്നു കണക്കുകൾ. ക്രിസ്തുമസിന് ശേഷം രോഗികളുടെ എണ്ണത്തിൽ വലിയ ഉയർച്ച ഉണ്ടാകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
