ഡബ്ലിൻ: ഓസ്ട്രേലിയൻ ഫ്ളൂവിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകി ഐറിഷ് നഴ്സസ് ആൻഡ് മിഡൈ്വവ്സ് ഓർഗനൈസേഷൻ (ഐ എൻ എം ഒ). ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കണമെന്ന് ഐഎൻഎംഒ നിർദ്ദേശിച്ചു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
കഴിഞ്ഞ മാസം 25 വയസ്സുവരെയുള്ള കണക്ക് അനുസരിച്ച് 3,07,000 ലധികം പേർക്ക് ഫ്ളൂ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി രോഗം ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 2024 ൽ ഇതേ കാലയളവിൽ 3,65,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
പനി വ്യാപകമായി പടർന്ന് പിടിക്കാൻ ആരംഭിച്ചതോടെ എമർജൻസി വിഭാഗത്തിൽ തിരക്ക് വർദ്ധിക്കുന്നുണ്ട്.
Discussion about this post

