ഡൊണഗൽ: ഓണാഘോഷം കെങ്കേമമാക്കി ഡൊണഗൽ ഇന്ത്യൻ മലയാളി അസോസിയേഷൻ (ഡിഐഎംഎ). കഴിഞ്ഞ മാസം 30 നായിരുന്നു അസോസിയേഷന്റ് വിപുലമായ ഓണാഘോഷം നടന്നത്. അസോസിയേഷന്റെ 15ാം വാർഷിക ആഘോഷവും ഇതോടൊപ്പം നടന്നു.
നിരവധി കലാപരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു. സംഗീത- നൃത്ത പരിപാടികളും, നാടകവും അരങ്ങേറി. കേരളത്തിന്റെ പാരമ്പര്യം പ്രകടമാക്കുന്ന പരിപാടികളും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 25 ഓളം വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും ഉണ്ടായിരുന്നു. ഡെപ്യൂട്ടി പാറ്റ് ദ കോപ്, ഡെപ്യൂട്ടി പാഡ്രെയ്ഗ് മാക് ലോക്ലെയ്ൻ, മേയർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Discussion about this post

