ഗാൽവേ: സാൾട്ട്ഹില്ലിലെ ബീച്ചിൽ അപൂർവ്വയിനം പക്ഷികൾ എത്തിയതിന് പിന്നാലെ നായ്ക്കളെ വളർത്തുന്നവരോട് അഭ്യർത്ഥനയുമായി പരിസ്ഥിതി സംരക്ഷണ സംഘടനകൾ. നായ്ക്കളുമായി ബീച്ചിൽ സമയം ചിലവിടുമ്പോൾ പക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് സംഘടനകൾ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ഗ്രാറ്റൻ ബീച്ചിലാണ് ബാർ-ടെയിൽഡ് ഗോഡ്വിറ്റുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്.
വളരെ അപൂർവ്വമായി മാത്രമാണ് ഈ പക്ഷികളെ കാണാറുള്ളത്. വേലിയിറക്ക സമയത്ത് മാത്രമേ പക്ഷികൾ സജീവമാകൂ. ഇരതേടിയാണ് ഇവ ഗ്രാറ്റൻ ബീച്ചിൽ എത്തിയിരിക്കുന്നത് . ഭക്ഷണം കഴിച്ചാൽ ഇവ തീരങ്ങളിൽ തുടരാറില്ല. ഇരതേടുന്നതിനിടെ മൃഗങ്ങളുടെ സാന്നിദ്ധ്യം പക്ഷികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.
Discussion about this post

