- ഇൻഷൂറൻസ് രേഖകൾ ഹാജരാക്കാനായില്ല; മുടങ്ങിയത് 1200 ലധികം ടെസ്റ്റുകൾ
- ഹാശാ ആഴ്ച ശുശ്രൂഷകൾ 29 മുതൽ
- ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
- അയർലൻഡിൽ മഴ; പ്രളയത്തിന് സാധ്യത
- ‘ എന്നെ പോലെ കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന നേതാവാണ് നരേന്ദ്രമോദി ‘ ; പ്രശംസിച്ച് ഡൊണാൾഡ് ട്രമ്പ്
- ബ്രഹ്മോസ് , എസ്-400 , ധനുഷ് ഹോവിറ്റ്സർ പീരങ്കികൾ ; ഇന്ത്യൻ സൈന്യത്തിനായി പ്രധാന പ്രതിരോധ കരാറുകൾക്ക് അംഗീകാരം നൽകാൻ ഇന്ത്യ
- സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നു
- റൈഡർ കപ്പ്; വളണ്ടിയർമാരാൻ അപേക്ഷിച്ചത് 35,000ത്തിലധികം പേർ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ താപനില കുറയും. ഈ വാരവും അടുത്ത വാരവും താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ക്രിസ്തുമസ് ദിനത്തിലും വലിയ തണുപ്പ് അനുഭവപ്പെടും. ഞായറാഴ്ച -2 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില അനുഭവപ്പെടുക. ഇന്ന് പൊതുവെ ആർദ്രമായ കാറ്റുള്ള കാലാവസ്ഥ അനുഭവപ്പെടും. നേരിയ തോതിൽ മഴയും ഉണ്ടാകും. ചിലപ്പോൾ മഴ ശക്തമാകാം.
മീത്ത്: കൗണ്ടി മീത്തിൽ വാഹനാപകടത്തിൽ വയോധികയ്ക്ക് പരിക്ക്. 80 വയസ്സുകാരിയെ ആണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മോട്ടോർവേ 1 ൽ ആയിരുന്നു അപകടം ഉണ്ടായത്. ജംഗ്ഷൻ 7 നും ജംഗ്ഷൻ 8 നും ഇടയിൽ ആയിരുന്നു സംഭവം. അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴി. അപകടത്തിൽ പരിക്കേറ്റ 80 കാരി അവർ ലേഡി ലൂർദ്‌സ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
ഡബ്ലിൻ: അടുത്ത ബജറ്റ് മുതൽ പൊതു ചിലവ് വർധിപ്പിക്കാൻ അയർലൻഡ് സർക്കാർ. ചിലവിൽ ആറ് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് ബജറ്റുകളിൽ ഉയർന്ന തുക ചിലവഴിക്കും. ധനമന്ത്രി സൈമൺ ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ ഇടത്തരം സാമ്പത്തിക, ഘടനാ പദ്ധതിയുടെ ഭാഗമായിട്ടാണ് മാറ്റം. അടുത്ത വർഷം ബജറ്റിൽ പൊതുചിലവ് 7.6 ശതമാനം വർധിപ്പിക്കും. പിന്നീടുള്ള വർഷങ്ങളിൽ നേരിയ തോതിൽ കുറയ്ക്കാനാണ് തീരുമാനം. 2030 ൽ ആറ് ശതമാനം ആയിരിക്കും പൊതുചിലവ്.
മൊനാഘൻ: കൗണ്ടി മൊനാഘനിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് ഒരാൾക്കെതിരെ കേസ് എടുത്ത് പോലീസ്. 50 വയസ്സ് പ്രായമുള്ള വ്യക്തിയ്‌ക്കെതിരെയാണ് കേസ് എടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. കാസിൽബ്ലെയ്‌നിയിലെ എൻ2 ൽ ആയിരുന്നു അപകടം ഉണ്ടായത്. ലോറിയും 30 വയസ്സുള്ള യുവതി സഞ്ചരിച്ചിരുന്ന കാറും തമ്മിൽ കൂട്ടിയിടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ കോസ്റ്റ് റെന്റൽ വീടുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഡബ്ലിനിലെ ആദംസ്ടൗണിലെ വീടുകൾക്കായുളള ആദ്യഘട്ട അപേക്ഷകളാണ് ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി സ്വീകരിക്കാൻ ആരംഭിച്ചത്. 392 വീടുകളാണ് ഇവിടെയുള്ളത്. ദി ക്രോസിംഗിലാണ് വീടുകൾ സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായി 9 സ്റ്റുഡിയോകൾ, 189 വൺ ബെഡ്‌റൂം 185 ടു ബെഡ് റൂം, 9 ത്രീ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകൾ ആണ് ഉള്ളത്. സ്റ്റുഡിയോയ്ക്ക് 1024 യൂറോയാണ് പ്രതിമാസ വാടക. വൺ ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് 1380 യൂറോയും ടു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന് 1550 യൂറോയുമാണ് വാടക നിരക്ക്. 1792 യൂറോയാണ് ത്രീ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളുടെ പ്രതിമാസ വാടക.
ഡബ്ലിൻ: റോഡ് സുരക്ഷാ അതോറിറ്റിയിലെ ഡ്രൈവിംഗ് ടെസ്റ്റർമാർ സമരത്തിലേക്ക്. ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചു. ട്രേഡ് യൂണിയനായ ഫോർസയിലെ അംഗങ്ങളാണ് സമരത്തിന് ഒരുങ്ങിയിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഹാജരാക്കുന്ന വാഹനങ്ങൾക്ക് പൂർണ്ണമായ ഇൻഷുറൻസ് പരിരക്ഷ നൽകിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഫലപ്രദമായ ഒരു സംവിധാനം ഇല്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരത്തിനൊരുങ്ങുന്നത്. ഒട്ടും സുരക്ഷയില്ലാത്ത സാഹചര്യത്തിലാണ് ഡ്രൈവർമാർ ജോലി ചെയ്യുന്നത് എന്ന് ഫോർസ അഭിപ്രായപ്പെട്ടു
കാർലോ: കൗണ്ടി കാർലോയിലെ തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു. ലാൻഡ്‌ലോക്ക്ഡിലെ റിവർ ബാരോയിലാണ് ജഡം കരയ്ക്കടിഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച ആയിരുന്നു സംഭവം. സെന്റ് മുള്ളിൻസ് ഗ്രാമത്തിൽ ആയിരുന്നു ജഡം കണ്ടെത്തിയത്. പ്രദേശവാസികൾ ആയിരുന്നു സംഭവം ആദ്യം കണ്ടത്. പിന്നീട് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ആദ്യമായിട്ടാണ് പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്ന് ബന്ധപ്പെട്ടവർ പ്രതികരിച്ചു.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ഉണ്ടായ വിമാന അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനം തകരുന്നതിന് മുൻപ് ഫ്യുവൽ പ്രഷർ താഴ്ന്നിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എൻജിന് തകരാർ ഉണ്ടായിരുന്നതായും പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നു. നവംബർ 20 ന് ആയിരുന്നു സംഭവം ഉണ്ടായത്. പി68 എന്ന വിമാനം ആണ് തകർന്നത്. ട്രാമോറിന് സമീപം ആയിരുന്നു സംഭവം.
ഡബ്ലിൻ: ഡോണിബ്രൂക്കിലെ പുതുക്കിയ അപ്പാർട്ട്‌മെന്റ് പദ്ധതിയ്ക്ക് അനുമതി നൽകി ഡബ്ലിൻ സിറ്റി കൗൺസിൽ. ഭവന നിർമ്മാതാവായ കെയ്ൻ ഹോംസ് സമർപ്പിച്ച അപേക്ഷയിലാണ് അനുകൂല തീരുമാനം. മോൺട്രോസിലുള്ള മുൻ ആർടിഇ ഭൂമിയിലാണ് 295 മില്യൺ യൂറോ വിലമതിയ്ക്കുന്ന അപ്പാർട്ട്‌മെന്റ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 510 അപ്പാർട്ട്‌മെന്റുകളാണ് നിർമ്മിക്കുന്നത്. 2023 ജൂലൈയിൽ നിർമ്മാണത്തിന് അനുമതി ആവശ്യപ്പെട്ട് കെയ്ൻ ഹോംസ് ആസൂത്രണ കമ്മീഷൻ മുൻപാകെ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ യൂണിറ്റുകൾ കുറയ്ക്കാൻ കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു. 98 യൂണിറ്റുകൾ കുറയ്ക്കാൻ ആയിരുന്നു നിർദ്ദേശം. ഇതോടെയാണ് അപ്പാർട്ട്‌മെന്റുകളുടെ എണ്ണം 510 ആക്കിക്കൊണ്ട് പുതിയ അപേക്ഷ സമർപ്പിച്ചത്.
ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കിയുടെ സന്ദർശനത്തിനിടെ ഡ്രോണുകൾ എത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടാൻ ആവശ്യപ്പെട്ട് ലേബർ പാർട്ടി. ഇന്നാൽ ഈ ആവശ്യം പ്രതിരോധവകുപ്പ് നിരാകരിച്ചു. പാർലമെന്റിൽ ലേബർ ടിഡി ഡൺകാൻ സ്മിത്ത് ആണ് ദൃശ്യങ്ങൾ പുറത്തുവിടാൻ ആവശ്യപ്പെട്ടത്. പ്രതിരോധമന്ത്രി ഹെലൻ മകെന്റീയോട് ആയിരുന്നു ചോദ്യം. എന്നാൽ ഇതിനോട് തന്റെ വകുപ്പ് പ്രതികരിക്കാൻ തയ്യാറല്ലെന്ന് ഹെലൻ വ്യക്തമാക്കുകയായിരുന്നു. ഇതിനെതിരെ വിമർശനവുമായി ഡൺകാൻ സ്മിത്ത് രംഗത്ത് വന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
