ഡബ്ലിൻ: പ്രതിഷേധങ്ങൾ ഇനിയും തുടരുമെന്ന് വ്യക്തമാക്കി കെയർഡോക്കിലെ ഐഎൻഎംഒ അംഗങ്ങൾ. മുൻകൂട്ടി നിശ്ചയിച്ചതിന് സമാനമായ രീതിയിൽ അടുത്ത ആഴ്ച പണി മുടക്ക് നടത്തുമെന്ന് ഐഎൻഎംഒ അംഗങ്ങൾ പ്രതികരിച്ചു. വേതനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇന്നലെ കെയർഡോക്കിൽ 24 മണിക്കൂർ നീണ്ട സമരം നടന്നിരുന്നു.
ഈ മാസം 23,27,29 എന്നീ തിയതികളിലും അടുത്ത മാസം രണ്ടിനും ആണ് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 23, 27 എന്നീ തിയതികളിൽ 48 മണിക്കൂർ നീണ്ട പ്രതിഷേധത്തിനാണ് നിലവിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് ദിവസങ്ങളിലും 24 മണിക്കൂർ നീണ്ട പ്രതിഷേധവും സംഘടിപ്പിക്കും.
Discussion about this post

