അബുദാബി: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. ജോലിസ്ഥലത്തുണ്ടായ തർക്കത്തെ തുടർന്നാണ് നിഷാദിന് കുത്തേറ്റത്. . നിഷാദ് കഫറ്റീരിയയിലെ ജീവനക്കാരനായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകൻ കരുവംപൊയിൽ ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വളരെക്കാലമായി കഫറ്റീരിയയിൽ ജോലി ചെയ്തിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Discussion about this post

