ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ചിലയിടങ്ങളിൽ പ്രളയത്തിന് സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു.
ഇന്ന് പൊതുവേ മേഘാവൃതമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. തെക്ക്, കിഴക്ക് മേഖലകളിൽ മഴ ഉണ്ടാകും. മഴയ്ക്കൊപ്പം മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്. വൈകീട്ട് മഴ ശക്തമാകും. ഇന്ന് 8 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
Discussion about this post

