വാട്ടർഫോർഡ്: വാട്ടർഫോർഡ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഹാശാ ആഴ്ച ശുശ്രൂഷകൾ. പരിപാടികൾ ഞായറാഴ്ച മുതൽ ആരംഭിക്കും. ഏപ്രിൽ നാല് വരെയാണ് ശുശ്രൂഷകൾ.
യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ സ്തഫാനോസ് മെത്രാപ്പോലീത്തയാണ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുക. രാവിലെ എട്ടരയ്ക്ക് പ്രഭാത നമസ്കാരത്തോടെ ശുശ്രൂഷകൾക്ക് ആരംഭം കുറിയ്ക്കും. കുർബാന, പ്രദക്ഷിണം, കുരുത്തോല, വാഴ്വ്, സ്നേഹവിരുന്ന് എന്നി ശുശ്രൂഷയുടെ ഭാഗമായി ഉണ്ടാകും. പെസഹവ്യാഴ ശുശ്രൂഷകൾ ബുധനാഴ്ച വൈകീട്ട് നാല് മണി മുതൽ ആരംഭിക്കും.
Discussion about this post

