ഡബ്ലിൻ: ഉത്സവ കാലത്ത് തട്ടിപ്പിലകപ്പെടാതിരിക്കാൻ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എഐബി. ഫോണിൽ ടെക്സ്റ്റ് മെസേജ് രൂപത്തിൽ ലഭിക്കുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ഈ വർഷം സ്മിഷിംഗിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നും എഐബി അറിയിച്ചു.
ഇതുവരെ തട്ടിപ്പിന് ഇരയായവരിൽ പകുതിയും ടെക്സ്റ്റ് മെസേജ് ആയി ലഭിച്ച സന്ദേശങ്ങൾ വഴി കബളിപ്പിക്കപ്പെട്ടതാണ്. ഈ വർഷം 10 മാസത്തെ കണക്കുകൾ പരിശോധിച്ചാൽ 57 ശതമാനം തട്ടിപ്പുകളും നടന്നിരിക്കുന്നത് ടെക്സ്റ്റ് സന്ദേശങ്ങൾ വഴിയാണെന്നാണ് പുറത്തുവരുന്ന വിവരം.
Discussion about this post

