ഡബ്ലിൻ: പോലീസുകാർക്ക് ടേസറുകൾ നൽകിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഐറിഷ് കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് (ഐസിസിഎൽ). ടേസറുകൾ നിലവിലെ പ്രശ്നത്തിന് ഒരിക്കലും പരിഹാരം ആകില്ലെന്ന് ഐസിസിഎൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് 120 ഗാർഡകൾക്ക് ടേസറുകൾ കൈമാറിയത്.
ടേസറുകൾ പോലീസും പ്രാദേശിക സമൂഹവും തമ്മിലുള്ള ബന്ധത്തിലും പോലീസിംഗിലും മാറ്റം കൊണ്ടുവരും. ടേസറുകൾ ഒരിക്കലും സംഘർഷങ്ങൾ തടയുന്നതിനുള്ള ഉപാധിയല്ല. മറിച്ച് സംഘർഷങ്ങൾ വർധിപ്പിക്കാൻ മാത്രമേ ഇത് പ്രയോജനപ്പെടുകയുള്ളുവെന്നും ഐസിസിഎൽ വ്യക്തമാക്കി.
Discussion about this post

