കോർക്ക്: മുൻ കോർക്ക് നോർത്ത് സെൻട്രൽ ടിഡി മരിൻ ക്വില്ലിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കോർക്കിന്റെ ഭാവിയെക്കുറിച്ച് വലിയ അവബോധമുള്ള വ്യക്തി ആയിരുന്നു മരിൻ എന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
സിറ്റി കൗൺസിലർ, സെനറ്റർ, ഡെയ്ൽ ഐറാനിലെ ഡെപ്യൂട്ടി എന്നീ നിലകളിൽ കോർക്കിലെ ജനങ്ങൾക്കായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് മരിൻ ക്വില്ലിൻ. കോർക്കിന്റെ ഭാവിയെക്കുറിച്ച് ക്വില്ലിന് അവബോധം ഉണ്ടായിരുന്നു. അപ്രതീക്ഷിത വിയോഗം ദു:ഖകരമാണെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
Discussion about this post

