ഡബ്ലിൻ: ഐറിഷ് മലയാളിയായ കെ.ആർ അനിൽകുമാറിന്റെ ക്രിസ്തുമസ് ഗാനം പുറത്ത്. ക്രിസ്മസ് പൊൻതാരകം എന്ന ഗാനമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. അനിൽ കുമാർ രചനയും സംഗീതവും നിർമ്മാണവും നിർവ്വഹിച്ച് ജോഷി വർഗ്ഗീസ് കലാഭാവൻ പാടി അഭിനയിച്ച ആൽബമാണ് ക്രിസ്മസ് പൊൻതാരകം.
പ്രവാസിയായ പിതാവിനെ കാത്തിരിക്കുന്ന കുട്ടിയുടെ കാത്തിരിപ്പാണ് ഗാനത്തിന്റെ ഇതിവൃത്തം. കെപി പ്രസാദണ് ഗാനത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ജയകൃഷ്ണൻ റെഡ് മൂവീസാണ് ക്യാമറയും എഡിറ്റിംഗും. ജാൻകി പ്രമോദ് ആണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. അനിൽകുമാറിന്റെ ഒൻപതാമത്തെ ആൽബമാണ് ക്രിസ്മസ് പൊൻതാരകം.
Discussion about this post

