കിൽഡെയർ: കിൽഡെയർ, വെക്സ്ഫോർഡ് കൗണ്ടികളിൽ വൻ ലഹരിവേട്ട. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിലാണ് ലഹരി ശേഖരം പിടിച്ചെടുത്തത്.
30 ഉം 40 ഉം വയസ്സുള്ള പുരുഷന്മാരും 40 വയസ്സുള്ള സ്ത്രീയുമാണ് പിടിയിലായത്. ഇവർക്കെതിരെ 2006 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ 72ാം വകുപ്പ് പ്രകാരം ഉള്ള കുറ്റങ്ങൾ ചുമത്തി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ പക്കൽ നിന്നും 4 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ശേഖരം ആണ് പിടിച്ചെടുത്തത്.
Discussion about this post

