ഡബ്ലിൻ: ജീവനക്കാരെ പിരിച്ചുവിടാൻ ആരംഭിച്ച് മെറ്റ. റിയാലിറ്റി ലാബ്സിന്റെ വെർച്വൽ റിയാലിറ്റി ഡിവിഷൻ ഉൾപ്പെടെ നാല് ഡിവിഷനുകളിൽ നിന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. അയർലൻഡിലെ കോർക്കിലെയും ഡബ്ലിനിലെയും ജീവനക്കാരെ നടപടി ബാധിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
കമ്പനിയുടെ പുന:സംഘടനയ്ക്കായി ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മെറ്റയുടെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസമായിരുന്നു ഇത് സംബന്ധിച്ച മെറ്റയുടെ പ്രഖ്യാപനം.
Discussion about this post

