ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ ഇ- ബൈക്ക് വേട്ട തുടർന്ന് പോലീസ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രണ്ട് ബൈക്കുകൾ പിടിച്ചെടുത്തു. അപകടകരമായ രീതിയിൽ ഓടിച്ചതിനെ തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ഇ-ബൈക്കുകളുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
സറോൺ സ്റ്റെൽ ഇലക്ട്രിക് ബൈക്കുകളാണ് പിടിച്ചെടുത്തത്. ഇവ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചുവന്നിരുന്നതാണെന്നാണ് പോലീസ് സംശയിക്കുന്നത്. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലാണ്.
Discussion about this post

