ഡബ്ലിൻ: ഈ ക്രിസ്തുമസ് കാലത്ത് യാത്രികരുടെ എണ്ണത്തിൽ വർധനവ് പ്രതീക്ഷിച്ച് ഡബ്ലിൻ വിമാനത്താവളം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി യാത്രികരുടെ എണ്ണത്തിൽ 22 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം ഉത്സവകാലത്ത് യാത്രികരെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അധികൃതർ ആരംഭിച്ചു.
ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും തിരക്കേറിയ ദിനങ്ങൾ ആയിരിക്കും ഡബ്ലിൻ വിമാനത്താവളത്തിൽ അനുഭവപ്പെടുകയെന്ന് അധികൃതർ വ്യക്തമാക്കി. 1.8 മില്യൺ യാത്രികർ വിമാനത്താവളം വഴി യാത്ര ചെയ്യും. കഴിഞ്ഞ വർഷം 1.47 മില്യൺ യാത്രികർ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം യാത്രികരുടെ എണ്ണത്തിൽ 20,000 പേരുടെ കുറവ് ഉണ്ടായി എന്നും അധികൃതർ അറിയിച്ചു.

