ഡബ്ലിൻ: പാലിനും പാലുത്പന്നങ്ങൾക്കും വില കുറച്ച സൂപ്പർമാർക്കറ്റുകളുടെ തീരുമാനത്തിനെതിരെ ക്ഷീരകർഷകർ രംഗത്ത്. കർഷകരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് തീരുമാനം എന്ന് ഐറിഷ് ഫാർമേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. കർഷകരെ പിന്തുണയ്ക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം എന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ടെസ്കോ, സൂപ്പർവാലു, സെൻട്ര, ആൽഡി, ലിഡ്ൽ എന്നീ സൂപ്പർമാർക്കറ്റുകളാണ് വില കുറച്ചത്. സ്വന്തം ബ്രാൻഡിന്റെ പാൽ, വെണ്ണ തുടങ്ങിയവയുടെ വിലയാണ് കുറച്ചത്. വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിലാണ് സൂപ്പർമാർക്കറ്റുകളുടെ തീരുമാനം.
Discussion about this post

