ഡബ്ലിൻ: വാടക വർധിപ്പിക്കാനുള്ള തീരുമാനത്തിൽ ഡബ്ലിൻ സിറ്റി കൗൺസിലിനെതിരെ പ്രതിഷേധം. തീരുമാനത്തിൽ കമ്യൂണിറ്റി ആക്ഷൻ ടെനന്റ്സ് യൂണിയൻ നാളെ പ്രതിഷേധ പ്രകടനം നടത്തും. എല്ലാ സോഷ്യൽ ഹൗസിംഗ് ടെനൻസികൾക്കും വാടക കൂട്ടുന്ന
ഡിഫറൻഷ്യൽ റെന്റ് സ്കീമിനെതിരെയാണ് പ്രതിഷേധം. ഏപ്രിൽ ആറ് മുതൽ ഇത് നടപ്പിലാക്കുമെന്നാണ് കൗൺസിലിന്റെ പ്രഖ്യാപനം.
നാളെ ഉച്ചയ്ക്ക് ഗാർഡൻ ഓഫ് റിമമ്പറൻസിൽ നിന്നാണ് പ്രതിഷേധമാർച്ച് ആരംഭിക്കുക. ഡബ്ലിൻ സിറ്റി കൗൺസിൽ ആസ്ഥാനത്തേയ്ക്കാണ് മാർച്ച്. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും.
Discussion about this post

