ഡബ്ലിൻ: ഐറിഷ് ജനതയുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കാലാവസ്ഥ അനുകൂലം. ക്രിസ്തുമസ് വാരത്തിൽ രാജ്യത്ത് തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
ചക്രവാളത്തിൽ കൊടുങ്കാറ്റുകൾ ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ നല്ല വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ക്രിസ്തുമസ് വാരത്തിൽ സ്ഥിരമുളള കാലാവസ്ഥ ആയിരിക്കും ഉണ്ടാകുക. ക്രിസ്തുമസ് ദിനത്തിലും സെന്റ് സ്റ്റീഫൻസ് ദിനത്തിലും നല്ല തണുപ്പ് അനുഭവപ്പെടും.
Discussion about this post

