ഡബ്ലിൻ: അയർലൻഡിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ദി വീക്കെന്റ്. അടുത്ത വർഷത്തേയ്ക്കാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. കനേഡിയൻ ഗായകനും സംഗീത സംവിധായകനുമാണ് ഏബൽ മക്കോനൻ ടെസ്ഫയാണ് ദി വീക്കെന്റ് എന്ന് അറിയപ്പെടുന്നത്. അതേസമയം അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിൽ വലിയ സന്തോഷത്തിലാണ് രാജ്യത്തെ സംഗീത പ്രേമികൾ.
ഡബ്ലിനിലെ ക്രോക്ക് പാർക്കിലാണ് സംഗീത പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. 2026 ഓഗസ്റ്റ് 22 ന് ആയിരിക്കും അദ്ദേഹത്തിന്റെ സംഗീത നിശ. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റുകൾ ഈ മാസം 12 ന് ഉച്ചയ്ക്ക് 12 മണി മുതൽ ലഭ്യമാണ്.
Discussion about this post

