ഡബ്ലിൻ: നാഷണൽ ചൈൽഡ്കെയർ സ്കീമിന്റെ വരുമാന പരിധി പുതുക്കാൻ അയർലൻഡ് സർക്കാർ. അടുത്ത വർഷം മുതൽ പുതിയ വരുമാന പരിധിയെ മാനദണ്ഡമാക്കി സഹായങ്ങൾ നൽകി തുടങ്ങും. ഇനി മുതൽ സ്കീമിന് വേണ്ടിയുള്ള ഏറ്റവും താഴ്ന്ന പരിധി 34,000 യൂറോ ആയിരിക്കും.
ഇന്നലെ ആരംഭിച്ച ഷോപ്പിംഗ് ദി ഫ്യൂച്ചർ: ഏർലി ഇയേഴ്സ് ആക്ഷൻ പ്ലാനിന്റെ ഭാഗമായിട്ടാണ് വരുമാന പരിധിയിൽ മാറ്റം കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി ഇനി മുതൽ ഉയർന്ന വരുമാന പരിധി 68,000 യൂറോ ആയിരിക്കും. പരമാവധി ശിശുസംരക്ഷണ ചിലവ് പ്രതിമാസം 200 യൂറോ ആക്കുക കൂടി ലക്ഷ്യമിട്ടാണ് വരുമാനത്തിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
Discussion about this post

