ഡബ്ലിൻ: അയർലൻഡിലെ പോലീസ് സേനയ്ക്ക് ഇരട്ടി കരുത്ത്. 120 ഉദ്യോഗസ്ഥർക്ക് ടേസറുകൾ കൈമാറി. പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് ടേസറുകൾ നൽകിയിരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ പ്രതിവർഷം ശരാശരി 300 പോലീസുകാരാണ് ആക്രമിക്കപ്പെടുന്നത് എന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിലാണ് സ്വയം സംരക്ഷണവും ക്രമസമാധാന പാലനവും ലക്ഷ്യമിട്ട് ഗാർഡകൾക്ക് ടേസറുകൾ നൽകാൻ തീരുമാനിച്ചത്. ഡബ്ലിനിലെയും വാട്ടർഫോർഡിലെയും നാല് നിയുക്ത സ്റ്റേഷനുകളിൽ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ടേസറുകൾ നൽകിയത്.
Discussion about this post

