കോർക്ക്: കോർക്ക് വിമാനത്താവളത്തിലെ ചുവർചിത്രം അനാച്ഛാദനം ചെയ്തു. ‘ ദി വണ്ടർ ഓഫ് ട്രാവൽ ‘ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം അധികൃതർ അനാച്ഛാദനം ചെയ്തത്. വിമാനത്താവളത്തിന്റെ ഭൂതകാലത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് യാത്രയുടെ വിസ്മയം യാത്രികർക്ക് പകർന്ന് നൽകുന്നതാണ് ചിത്രം.
കോർക്ക് ലോർഡ് മേയർ ഫെർഗൽ ഡെന്നിഹി ആണ് ചിത്രം ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. കോർക്ക് എയർപോർട്ട് എംഡി നിയാൽ മക്കാർത്തി, ആർഡു സ്ട്രീറ്റ് ആർട്ടിന്റെ സ്ഥാപക അംഗങ്ങൾ എന്നിവർ പരിപാടിയുടെ ഭാഗമായി. ചിത്രം രൂപകൽപ്പന ചെയ്തതും നിറം പകർന്നതും ആർഡു സ്ട്രീറ്റ് ആർട്ട് ആണ്.
Discussion about this post

